യു.എ.ഇ വിദേശ കാര്യമന്ത്രി ഷെയ്ക്ക് അബ്ദുളള ബിൻ സയ്യദ്ദ് അലും, വിദേശകാര്യമന്ത്രി എസ് ജയശങ്കറും കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുളള ഉയർന്ന തലത്തിലുളള കൈമാറ്റ വ്യവഹാരത്തിന് അംഗീകാരം നൽകി.
പ്രതിനിധി തല ചർച്ചകൾക്ക് അബ്ദുളള ബിൻ സയ്യിദ്ദിനെ എസ്.ജയശങ്കർ സ്വാഗതം ചെയ്തു. വളരെ വർഷങ്ങളായിട്ടുളള ബന്ധത്തിന്റെ അടുപ്പത്തിൽ ഉയർന്ന തലത്തിലുളള കൈമാറ്റം നടത്താൻ സാധിക്കുമെന്ന് അറിയിച്ചതായി വിദേശകാര്യമന്ത്രാലയം വക്താവ് ട്വിറ്റ് ചെയ്തു.
ത്രിദിന സന്ദർശനത്തിന് യു.എ.ഇ വിദേശകാര്യമന്ത്രി ഞായറാഴ്ച വൈകീട്ടാണ് ഇന്ത്യയിലെത്തിയത്. ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും കൂടിക്കാഴ്ച നടത്തും. യു.എ.ഇ പ്രതിനിധികൾ ഇന്ത്യൻ കമ്പനികളിലെ സി.ഇ.ഒ മാരുമായി ബിസിനസ് യോഗങ്ങളും നടത്തുന്നുണ്ട്.
Discussion about this post