അന്തരിച്ച കോൺഗ്രസ് നേതാവ് എസ്.ജയ്പാൽ റെഡ്ഡി അനുസ്മരണ വേളയിൽ രാജ്യ സഭയിൽ വിതുമ്പി ഉപരാഷ്ട്രപതിയും സഭാ അധ്യക്ഷനുമായ വെങ്കയ്യ നായിഡു. ആദരാജ്ഞലി അർപ്പിച്ച് സംസാരിക്കുന്നതിനിടയിൽ തന്റെ സുഹൃത്തിനെ കുറിച്ചുളള സ്മരണയിൽ വിങ്ങിപൊട്ടുകയായിരുന്നു വെങ്കയ്യ നായിഡു.
1970 കളിൽ ആന്ധ്രപ്രദേശ് നിയമസഭയിൽ ജയ്പാൽ റെഡ്ഡിയോടൊപ്പം രണ്ട് ടേമുകളിൽ ഒരുമിച്ച് പ്രവർത്തിച്ചതിന്റെ അനുഭവങ്ങൾ വെങ്കയ്യ നായിഡു പങ്കു വച്ചു. നിയമസഭ സമ്മേളനം ആരംഭിക്കും മുൻപുളള പ്രഭാത ഭക്ഷണ സമയത്ത് വിവിധ വിഷയങ്ങളെ കുറിച്ച് തങ്ങൾ ചർച്ചകൾ നടത്തിയിരുന്നു. അസാമാന്യ വാഗ്മിയും ഭരണകർത്താവുമായിരുന്നു ജയ്പാൽ റെഡ്ഡി വെങ്കയ്യ നായിഡു അനുസ്മരിച്ചു.
അന്ന് എട്ട് മണിക്ക് നിയമസഭ സമ്മേളനം നടന്നിരുന്നു. തങ്ങൾ ഏഴ് മണിക്ക് തന്നെ പ്രഭാത ഭക്ഷണത്തിന് ഒരുമിക്കും.ഒരേ മേശയ്ക്ക് ഇരുവശവുമിരുന്നു പ്രഭാത ഭക്ഷണം കഴിച്ചിരുന്നത്. ജനങ്ങൾ നേരിടുന്ന വിവിധ വിഷയങ്ങളെ കുറിച്ച് പരസ്പരം സംസാരിക്കുകയും തർക്കിക്കുകയും ചെയ്തിരുന്നു. സംസാരിക്കുന്നതിനിടയിൽ അദ്ദേഹം വിതുമ്പുകയും കണ്ണീരൊഴുക്കുകയും ചെയ്തു. പിന്നീട് അദ്ദേഹം ക്ഷമാപണം നടത്തി.
Discussion about this post