ഡല്‍ഹി: ഫ്രാന്‍സില്‍ നിന്ന് വാങ്ങുന്ന 59,000 കോടി രൂപയുടെ കരാര്‍ പ്രകാരമുള്ള 36 റാഫൽ വിമാനങ്ങളില്‍ 18 എണ്ണം ഇന്ത്യയിലെത്തിയെന്നും, ബാക്കി അടുത്ത വര്‍ഷത്തോടെ എത്തുമെന്നും വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ആര്.കെ.എസ്. ബധൗരിയ പറഞ്ഞു. കൊവിഡ് കാരണമാണ് ബാക്കി വിമാനങ്ങള്‍ എത്താന്‍ വൈകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അംബാലയിലെ ഗോള്‍ഡന്‍ ആരോസ് സ്ക്വാഡ്രനിലും പശ്ചിമബംഗാളിലെ ഹാഷിമാര സ്ക്വാഡ്രനിലുമാണ് റാഫൽ വിമാനങ്ങള്‍ വിന്യസിക്കുന്നത്. 2020 ജൂലൈ 29നാണ് റാഫൽ വിമാനങ്ങളുടെ ആദ്യബാച്ച് ഇന്ത്യയിലെത്തിയത്.
58,000 കോടി രൂപ ചെലവിട്ട് 36 റാഫൽ വിമാനങ്ങളാണ് ഇന്ത്യ ഫ്രാൻസിൽ നിന്നും വാങ്ങുന്നത്. ഫ്രാൻസിലെ ഡസോൾട്ട് കമ്പനിയാണ് മീഡിയം മൾട്ടിറോൾ പോർവിമാനം വിഭാഗത്തിൽ വരുന്ന റാഫൽ വിമാനങ്ങൾ വികസിപ്പിക്കുന്നത്. മണിക്കൂറിൽ 1912 കിലോമീറ്റർ വേഗതയിൽ പറക്കാൻ ശേഷിയുള്ള റാഫൽ ഒറ്റപറക്കലിൽ 3700 കിലോമീറ്റർ പരിധിവരെ സഞ്ചരിക്കും. രാത്രിയും പകലും ഒരു പോലെ ആക്രമണം നടത്താനുള്ള ശേഷിയാണ് മറ്റൊരു പ്രത്യേകത. പാകിസ്ഥാൻ, ചൈന രാജ്യങ്ങളുമായി സംഘർഷ സാധ്യത നിലനിൽക്കെ ഇന്ത്യയുടെ പ്രതിരോധത്തിന് കരുത്ത് പകരുന്നതാണ് റാഫൽ.
Discussion about this post