ഭോപ്പാൽ: മദ്ധ്യപ്രദേശിൽ ഹിന്ദു യുവതി ആത്മഹത്യ ചെയ്തതിന് പിന്നിൽ നിർബന്ധിത മതപരിവർത്തന ശ്രമമാണെന്ന് കുടുംബം. സമീപത്ത് താമസിക്കുന്ന ക്രിസ്ത്യൻ കുടുംബം പെൺകുട്ടിയെ മതം മാറാൻ നിർബന്ധിച്ചിരുന്നു. ഇതിലുള്ള സമ്മർദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നും കുടുംബം വ്യക്തമാക്കി. സോളങ്കി നഗർ സ്വദേശി കാജൾ യാദവ് ആണ് ആത്മഹത്യ ചെയ്തത്.
പ്രദേശത്തെ വാടക വീട്ടിലാണ് കാജളിന്റെ കുടുംബം താമസിച്ചിരുന്നത്. ഇതിനോട് ചേർന്നാണ് ക്രിസ്ത്യൻ കുടുംബവും താമസിച്ചിരുന്നത്. ഇവർ അടിക്കടി കാരണമില്ലാതെ വഴക്കിടാൻ വരാറുള്ളതായി കാജളിന്റെ സഹോദരി ഖുശ്ബു പറഞ്ഞു. കാജൾ മതം മാറാത്തത് ആയിരുന്നു ഇവരുടെ പ്രശ്നം. ഇതിനായുള്ള സമ്മർദ്ദം രൂക്ഷമായതോടെ കാജളിന്റെ മാനസികാവസ്ഥ തകരാറിലായിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസവും അയൽക്കാർ വഴക്കുണ്ടാക്കി. ഇതിൽ മനംനൊന്ത് ആയിരുന്നു ആത്മഹത്യയെന്നും ഖുശ്ബു വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് കാജൾ ആത്മഹത്യ ചെയ്തത്. രാവിലെ ഏറെ വൈകിയും മുറിയിൽ നിന്നും പുറത്തുവരാത്തതിനെ തുടർന്ന് വീട്ടുകാർ മുറി തുറന്ന് നോക്കുകയായിരുന്നു. അപ്പോഴാണ് കിടപ്പു മുറിിയിൽ മരിച്ച നിലയിൽ കണ്ടത്.
Discussion about this post