ചെന്നൈ: സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് നായകനായ ഏറ്റവും പുതിയ ചിത്രമായ ജയിലര്‍ തീയേറ്ററുകളില്‍ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള രജനീകാന്തിന്റെ ബിഗ് സ്ക്രീനുകളിലേക്കുള്ള തിരിച്ചുവരവ് ആരാധകര്‍ വന്‍ ആഘോഷമാക്കി മാറ്റുകയായിരുന്നു. ചിത്രം ഇതിനോടകം ബോക്സ് ഓഫീസില്‍ 600 കോടിയിലധികം കളക്ഷന്‍ നേടിക്കഴിഞ്ഞു. ജയിലര്‍ റിലീസായി മൂന്നാഴ്ചകള്‍ക്കകം നിരവധി ബോക്സോഫീസ് റെക്കോര്‍ഡുകളാണ് തകര്‍ത്തത്.
ജയിലറില്‍ രജനികാന്തിന്റെ മൊത്തം പ്രതിഫലത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു. എന്നാല്‍ എല്ലാ ചര്‍ച്ചകള്‍ക്കും വിരമാമിട്ടു കൊണ്ട് ചിത്രത്തിന്റെ വന്‍ വിജയത്തില്‍ സന്തോഷം പൂണ്ട നിര്‍മ്മാതാവ് കലാനിധിമാരന് 100 കോടി രൂപയുടെ ബോണസ് ചെക്കാണ് താരത്തിന് കൈമാറിയത്. കൂടാതെ ബിഎംഡബ്ല്യു എക്സ്7 കാറും സണ്‍പിക്ചേഴ്സ് രജനീകാന്തിന് സമ്മാനിച്ചു. ഇവര്‍ നല്കിയ ബിഎംഡബ്ല്യു എക്സ് 7, ബിഎംഡബ്ല്യു ഐ7 എന്നീ കാറുകളില്‍ നിന്ന് എക്സ് 7 രജനി തിരഞ്ഞെടുക്കുകയായിരുന്നു. സണ്‍ പിക്ചേഴ്സ് ഇതിന്റെ വീഡിയോ തങ്ങളുടെ ഔദ്യോഗിക എക്സ് അക്കൗണ്ടില്‍ പങ്ക് വച്ചിട്ടുണ്ട്.
നേരത്തെ ജയിലറില്‍ അഭിനയിച്ചതിന്റെ പ്രതിഫലമായി നല്കിയ 110 കോടി രൂപ കൂടാതെ ബോണസായാണ് ഇപ്പോള്‍ 100 കോടി രൂപയുടെ ചെക്ക് നിര്‍മ്മാതാക്കള്‍ സൂപ്പര്‍ സ്റ്റാറിന് സമ്മാനിച്ചിരിക്കുന്നത്. ഇതോടെ ഇന്ത്യയില്‍ ഒരു ചിത്രത്തിന് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടനായി രജനീകാന്ത് മാറിയതായി സിനിമാ നിരീക്ഷകര്‍ വിലയിരുത്തുന്നു. ആഗസ്റ്റ് 10 നാണ് ചിത്രം തീയേറ്ററുകളില്‍ റിലീസാകുന്നത്. സിനിമ ഇറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കോടികള്‍ വാരിക്കൂട്ടുകയായിരുന്നു. സെപ്തംബര്‍ 7നാണ് ചിത്രത്തിന്റെ ഒടിടി റിലീസ്.
Discussion about this post