തിരുവനന്തപുരം: ഉറ്റവരെ അവസാനമായൊന്ന് കാണാൻ നാട്ടിലെത്താൻ പോലും കഴിയാത്ത പ്രതിസന്ധിയിലാണ് വെഞ്ഞാറമ്മൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാന്റെ അച്ഛൻ റഹീം. രണ്ടര വർഷമായി സൗദിയിൽ യാത്രാവിലക്ക് നേരിടുകയാണ് അദ്ദേഹം. റഹീമിനെ എത്രയും വേഗം നാട്ടിലെത്തിക്കാൻ സാമൂഹ്യ സംഘടനകൾ ശ്രമം തുടങ്ങി.
7 വർഷമായി റഹീം സൗദിയിൽ തുടരുന്നു . ഇഖാമ കാലാവധി തീർന്നിട്ട് രണ്ടര വർഷമായി. നടപടികൾ തീരുന്നത് വരെ കാത്തിരുന്ന് മാത്രമേ മരിച്ച കുടുംബാംഗങ്ങളെ അവസാനമായൊന്ന് അദ്ദേഹത്തിന് കാണാന്‍ സാധിക്കൂ. ഒന്നുകിൽ സ്പോൺസറെ കണ്ടെത്തി ഇഖാമ പുതുക്കി പിഴയടച്ച് യാത്രാവിലക്ക് നീക്കണം. അല്ലെങ്കിൽ എംബസി വഴി, ലേബർ കോടതിയുടെ മുമ്പിലെത്തിച്ച് ഡീപ്പോർട്ട് ചെയ്യിക്കണം. എല്ലാത്തിനും ഏറ്റവും ചുരുങ്ങിയത് ഒരാഴ്ച്ചയെങ്കിലും സാധാരണ ഗതിയിൽ സമയമെടുക്കും. അതിന് മുൻപേ നാട്ടിലെത്തിക്കാന്‍ സാമൂഹ്യപ്രവർത്തകര്‍ ശ്രമിക്കുന്നുണ്ട്.
വർഷങ്ങളായി റിയാദിലായിരുന്ന റഹീം കച്ചവടത്തിലെ തകർച്ചയെത്തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിലാവുകയായിരുന്നു. പിന്നീട് ദമാമിലേക്ക് മാറി.
നാട്ടില്‍ എന്താണ് സംഭവിച്ചതെന്ന് റഹീമിന് ഇപ്പോഴും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല.
Discussion about this post