ഡല്‍ഹി: വിവിധ ബാങ്കുകള്‍ക്ക് നല്‍കാനുള്ള 9,000 കോടിയിലേറെ രൂപയില്‍ 4,000 കോടി തിരിച്ചടയ്ക്കാമെന്ന് പ്രമുഖ വ്യവസായി വിജയ് മല്യ. ബാങ്കുകളുമായി രണ്ട് തവണ വിഡിയോ കോണ്‍ഫറന്‍സിങ് വഴി ചര്‍ച്ച നടത്തിയെന്നും ഈവര്‍ഷം സപ്തംബറിനകം 4000 കോടി തിരിച്ചടയ്ക്കാമെന്നും മല്യ സുപ്രീം കോടതിയെ അറിയിച്ചു. ഇക്കാര്യം മുഖവിലയ്ക്കെടുത്ത കോടതി മല്യയുടെ നിര്‍ദ്ദേശത്തോട് പ്രതികരിക്കാന്‍ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന് ഒരാഴ്ചത്തെ സമയം അനുവദിച്ചു. ഏപ്രില്‍ ഏഴിന് വിഷയം വീണ്ടും പരിഗണിക്കും.
ബാങ്കുകളുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ മാധ്യമങ്ങളെ അറിയിക്കരുതെന്ന് മല്യയുടെ അഭിഭാഷകന് അഭ്യര്‍ഥിച്ചുവെങ്കിലും കോടതി വഴങ്ങിയില്ല. മാധ്യമങ്ങള്‍ പൊതുജന താത്പര്യാര്‍ത്ഥമാണ് പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു സുപ്രീം കോടതിയുടെ മറുപടി.
17 ബാങ്കുകള്‍ ഉള്‍പ്പെട്ട കണ്‍സോര്‍ഷ്യത്തിനാണ് മല്യ വന്‍തുക നല്‍കാനുള്ളത്. മാര്‍ച്ച് രണ്ടിന് മല്യ രാജ്യംവിട്ടിരുന്നു. മല്യ ഇപ്പോള്‍ യുഎസിലാണ് ഉള്ളതെന്നാണ് സൂചന.
Discussion about this post