ചെന്നൈ: ആര്‍എസ്എസിനെതിരെ കേടായ ഗ്രാമഫോണ്‍ റെക്കോര്‍ഡ് പോലെ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും ഒരേ പല്ലവിതന്നെ പാടിക്കൊണ്ടിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. കഴിഞ്ഞ അറുപത് വര്‍ഷത്തിലേറെയായി ഇതേ പല്ലവി പാടിയ കോണ്‍ഗ്രസ് ഇന്ന് എവിടെയെത്തി നില്‍ക്കുന്നുവെന്ന് പരിശോധിക്കേണ്ടതാണെന്നും വെങ്കയ്യ നായിഡു പറഞ്ഞു.
തൊഴിലാളികള്‍ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ കാര്യങ്ങള്‍ ചെയ്ത സര്‍ക്കാരാണ് നരേന്ദ്ര മോദിയുടേത്. കുറഞ്ഞ കൂലി 214 ല്‍ നിന്നും 350 ആക്കി ഉയര്‍ത്തി. ബോണസ് പരിധി ഏഴായിരത്തില്‍ നിന്നും 21,000 ആക്കി ഉയര്‍ത്തി. അതിന് 2014 ഏപ്രില്‍ മുതലുള്ള മുന്‍കാല പ്രാബല്യവും നല്‍കിയിട്ടുണ്ടെന്നും വെങ്കയ്യ നായിഡു പറഞ്ഞു.
ചെന്നൈയില്‍ റീജണല്‍ എഡിറ്റേഴ്സ് കോണ്‍ഫറന്‍സിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊഴിലാളി സംഘടനകള്‍ നേരിട്ടുള്ള വിദേശനിക്ഷേപത്തെ എതിര്‍ക്കുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ല. കൂടുതല്‍ നിക്ഷേപം വരുന്നതോടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും കൂടുതല്‍ വ്യാവസായിക വളര്‍ച്ച ഉണ്ടാവുകയും ചെയ്യും. അതിനാല്‍ ട്രേഡ് യൂണിയനുകള്‍ ഇത്തരത്തിലുള്ള എതിര്‍പ്പുകള്‍ ഉപേക്ഷിക്കണമെന്നും വെങ്കയ്യ നായിഡു പറഞ്ഞു.
Discussion about this post