ബംഗളൂരു: സ്ത്രീകളെ അപമാനിക്കുന്ന വിവാദ പ്രസ്താവനയുമായി സമാജ്വാദി പാര്‍ട്ടി നേതാവ് അബു അസ്മി. ബംഗളൂരില്‍ പുതുവര്‍ഷ ആഘോഷങ്ങള്‍ക്കിടയില്‍ സ്ത്രീകള്‍ അപമാനിക്കപ്പെട്ട സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അബു അസ്മി. തീയുടെ അടുത്ത് പെട്രോള്‍ ഉണ്ടെങ്കില്‍ കത്തിപ്പിടിക്കും, അത് പോലെ തന്നെ എവിടെയെങ്കിലും പഞ്ചസാര തൂവിയാല്‍ അവിടെ ഉറുമ്പെത്തും എന്നായിരുന്നു സമാജ്വാദി പാര്‍ട്ടി എംഎല്‍എ അബു അസ്മിയുടെ പ്രതികരണം.
ഇന്ത്യന്‍ സംസ്ക്കാരത്തില്‍ നിന്ന് സ്ത്രീകള്‍ അകന്നു പോയതാണ് പീഡനത്തിന് കാരണം. പുതിയ കാലത്ത് ഏറ്റവും കുറവ് വസ്ത്രം ധരിക്കുന്നതാണ് ഏറ്റവും ഫാഷനെന്ന് സ്ത്രീകള്‍ കരുതുന്നു. ഇത് രാജ്യത്ത് കൂടി വരുന്നു. ഇത് നമ്മുടെ സംസ്ക്കാരത്തിന് നേരെയുള്ള വെല്ലുവിളിയാണെന്നും അബു അസ്മി പറഞ്ഞു. ആഘോഷിക്കാന്‍ ഭര്‍ത്താവോ സഹോദരനോ അല്ലാത്ത പുരുഷനുമായി രാത്രിയില്‍ സ്ത്രീകള്‍ പുറത്തുപോകുന്നത് തെറ്റാണെന്നും അബു അസ്മി പറഞ്ഞു.
അബു അസ്മിയുടെ വിമര്‍ശനത്തിനെതിരെ ഫര്ഹാന് അക്തര്‍, വരുണ്‍ ധവാന്, തപസീ പന്നു എന്നീ പ്രമുഖര്‍ രംഗത്തെത്തി.
Discussion about this post