ഒരു ദിവസത്തെ മുഴുവന്‍ ഉന്മേഷവും പ്രഭാത ഭക്ഷണത്തെ ആശ്രയിച്ചാണിരിക്കുക എന്ന അറിവ് സത്യമാണ്. തലച്ചോറിന്റെ ഭക്ഷണം എന്ന് പറയുന്നത് ഇത്തരം പ്രഭാത ഭക്ഷണമാണ്. എന്നാല്‍ എന്തും കഴിക്കാനും പാടില്ല. ഇപ്പോഴിതാ പ്രഭാത ഭക്ഷണത്തില്‍ നിന്നും ഒഴിവാക്കേണ്ട നാല് എണ്ണങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് വിദഗ്ധര്‍.
എന്തുകൊണ്ടാണ് ഈ ഭക്ഷണ സാധനങ്ങള്‍ പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തരുത് എന്ന് പറയുന്നത്. ഇവയില്‍ നമുക്കാവശ്യമില്ലാത്ത തരത്തിലുള്ള കാലോറികളുണ്ട്. ഇത് ശരീരത്തില്‍ അമിതമായി പഞ്ചസാര അടിയുന്നതിനും അതുവഴി പൊണ്ണത്തടിയ്ക്കുമൊക്കെ കാരണമായിത്തീരും.
ഏതൊക്കെയാണ് ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ എന്ന് നോക്കാം
ആദ്യത്തേത് ജ്യൂസുകളും സ്മൂത്തികളുമാണ്. അതിന്റെ കാരണം ഇതില്‍ ഫൈബറിന്റെ അംശം വളരെക്കുറവാണ് ആയതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഇത് പെട്ടെന്ന് വര്‍ധിപ്പിക്കും. ഇത് ദിവസം മുഴുവന്‍ നിങ്ങള്‍ക്ക് കൂടുതല്‍ വിശപ്പും തോന്നിപ്പിക്കും. രണ്ടാമത്തേത് കോഫിയോ ടീയോ ആണ് ഇത് നിങ്ങള്‍ ഭക്ഷണത്തിനൊപ്പം കഴിച്ചാല് ഭക്ഷണത്തില്‍ നിന്ന് പ്രധാനപ്പെട്ട പോഷകഘടകങ്ങളായ അയണ്‍. സിങ്ക്, കാത്സ്യം എന്നിയുടെ ആഗിരണം കുറയുന്നു.
ഇനി അടുത്ത ഭക്ഷണം ഫ്‌ലേവര്‍ ചേര്‍ത്ത യോഗര്‍ട്ടാണ്ഇതിലും ഷുഗര്‍ ഉണ്ട് ഇത് കഴിക്കുമ്പോള്‍ വളരെ ശ്രദ്ധിക്കണം പ്രഭാതഭക്ഷണമായി കഴിക്കുന്നത് ആരോഗ്യത്തിന് വളരെ ദോഷം ചെയ്യും എന്നറിയുക.
സീരിയല്‍സാണ് നാലാമത്തേത് ഉയര്‍ന്ന കാലോറിമൂല്യമുള്ള ഇവ വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒരു ഭക്ഷണം എന്ന നിലയിലാണ് ജനപ്രിയമാവുന്നത്. എന്നാല്‍ പ്രോട്ടീന്റെ അഭാവം ഫൈബറിന്റെ അഭാവം ഇതെല്ലാം വിശപ്പ് വര്‍ധിപ്പിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കാനും കാരണമാകുന്നു.
Leave a Comment