ഡല്‍ഹി :സുപീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും മലയാളിയുമായ കെ. കെ. വേണുഗോപാല്‍ അറ്റോര്‍ണി ജനറല്‍ (എജി) ആകും. അദ്ദേഹത്തിന്റെ നിയമനത്തിന് രാഷ്ട്രപതി അംഗീകാരം നല്കി. എജി പദവിയില്‍നിന്നു പിന്മാറാന് മുകുള്‍ റോഹത്ഗി താല്പര്യം അറിയിച്ചതോടെയാണു പുതിയ എജിയെ കണ്ടെത്തേണ്ടി വന്നത്.
പത്മവിഭൂഷണും പത്മഭൂഷണും നേടിയിട്ടുള്ള കെ.കെ.വേണുഗോപാല്‍ മൊറാര്‍ജി ദേശായി സര്‍ക്കാരിന്റെ കാലത്ത് അഡീഷനല്‍ സോളിസിറ്റര്‍ ജനറലായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
Discussion about this post