അമര്‍നാഥ് ഭീകരാക്രമണം അപലപനീയമെന്ന് യുഎസ് കോണ്‍ഗ്രസ്

Published by
Brave India Desk

വാഷിംങ്ടണ്‍: കശ്മീരില്‍ അമര്‍നാഥ് തീര്‍ഥാടകര്‍ക്കു നേര്‍ക്കുണ്ടായ ഭീകരാക്രമണം അപലപനീയമാണെന്ന് യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍. ടെക്‌സസ്, ഫ്‌ളോറിഡ, കാലിഫോര്‍ണിയ എന്നിവിടങ്ങളിലെ കോണ്‍ഗ്രസ് അംഗങ്ങളാണ് ആക്രമണത്തെ ശക്തമായി അപലപിച്ചത്. ട്വിറ്ററിലൂടെയാണ് അംഗങ്ങള്‍ ആക്രമണത്തെ ശക്തമായി അപലപിച്ചത്.

ആക്രമണത്തില്‍ മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുകൊള്ളുന്നുവെന്നും മരിച്ചവരുടെ കുടുംബത്തിനായി പ്രാര്‍ഥിക്കുന്നുവെന്നും അംഗങ്ങള്‍ ഫറഞ്ഞു. തിങ്കളാഴ്ചയാണ് കശ്മീരിലെ അനന്ത്‌നാഗ് ജില്ലയില്‍ അമര്‍നാഥ് തീര്‍ഥാടകര്‍ക്കു നേര്‍ക്ക് ഭീകരാക്രമണം ഉണ്ടായത്. സംഭവത്തില്‍ ഏഴു പേര്‍ കൊല്ലപ്പെടുകയും മൂന്നു പോലീസുകാര്‍ ഉള്‍പ്പെടെ 12 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

പോലീസ് സംഘം സഞ്ചരിച്ചിരുന്ന കാറിനു നേര്‍ക്കായിരുന്നു ഭീകരര്‍ ആദ്യം ആക്രമണം നടത്തിയത്. പിന്നാലെ തീര്‍ഥാടകരുടെ ബസിനു നേരെയും വെടിവയുതിര്‍ക്കുകയായിരുന്നു. തീര്‍ഥാടനം കഴിഞ്ഞു മടങ്ങുകയായിരുന്ന ഗുജറാത്തില്‍ നിന്നുള്ള സംഘമായിരുന്നു ബസിലുണ്ടായിരുന്നത്.

 

Share
Leave a Comment