”പകരം വീട്ടലിന്റെ ഭാഗമായി പാക്കിസ്ഥാനെതിരെ യുദ്ധത്തിന് തയ്യാറെന്ന് സര്‍ക്കാരിനെ അറിയിച്ചു’:രഹസ്യയോഗത്തില്‍ പങ്കെടുത്ത ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്

Published by
Brave India Desk

പാകിസ്ഥാനിലെ ബാലാക്കോട്ടിൽ വ്യോമസേന ആക്രമണം നടത്തിയതിനു തുടർച്ചയായി കരയുദ്ധത്തിനു പൂർണസജ്ജമാണെന്ന് കരസേനാധിപൻ ജനറൽ ബിപിൻ റാവത്ത് സർക്കാരിനെ അറിയിച്ചെന്നു വെളിപ്പെടുത്തൽ. പാകിസ്ഥാൻ കരയുദ്ധത്തിനു ശ്രമിച്ചാൽ, അവരുടെ മണ്ണിൽക്കടന്നും യുദ്ധംചെയ്യാൻ സന്നദ്ധമാണെന്നാണെന്ന് അദ്ദേഹം അറിയിച്ചതെന്ന് വാർത്താ ഏജൻസിയായ പി.ടി.ഐ. റിപ്പോർട്ട് ചെയ്തു.

പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരർ ജമ്മുകശ്മീരിലെ പുൽവാമയിൽ 40 സി.ആർ.പി.എഫ്. ജവാൻമാരുടെ ജീവനെടുത്തതിനു പകരം വീട്ടേണ്ടതെങ്ങനെയെന്ന് സർക്കാർ ആലോചിക്കുമ്പോഴായിരുന്നു ജനറൽ റാവത്തിന്റെ പ്രഖ്യാപനം. വിരമിച്ച കരസേനാ ഉദ്യോഗസ്ഥരുമായി റാവത്ത് തിങ്കളാഴ്ച നടത്തിയ രഹസ്യചർച്ചയിൽ പങ്കെടുത്തയാളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇക്കൊല്ലം ഫെബ്രുവരി 14-നാണ് ജയ്ഷെ മുഹമ്മദ് ഭീകരർ പുൽവാമയിൽ ഭീകരാക്രമണം നടത്തിയത്.ഇതിന് തിരിച്ചടിയായി ഫെബ്രുവരി 26-ന് ഇന്ത്യ ബാലാക്കോട്ടിൽ വ്യോമാക്രമണം നടത്തി.

 

Share
Leave a Comment