കൊച്ചി: ഇന്ധനവില കഴിഞ്ഞ ആറുമാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. പെട്രോള്‍, ഡീസല്‍ വില ഈ മാസം ഇതുവരെ വില വര്‍ധിച്ചിട്ടില്ല. തുടർച്ചയായി കുറഞ്ഞു കൊണ്ടിരിക്കുകയാണ്. ബുധനാഴ്ച തിരുവനന്തപുരത്ത് പെട്രോളിന് 75.33 രൂപയും ഡീസലിന് 69.65 രൂപയുമാണ് വില. കോഴിക്കോട് യഥാക്രമം 74.35, 68.66 എന്നിങ്ങനെയും കൊച്ചിയില്‍ 74.02, 68.33 എന്നിങ്ങനെയുമായിരുന്നു.
കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നിന് പെട്രോളിന് 75.14 രൂപയും 70.08 രൂപയും ആയി കുറഞ്ഞശേഷം വില ഇത്രയും താഴുന്നത് ആദ്യമാണ്. ഇറാന്-യു.എസ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ജനുവരി ആദ്യവാരം വില 78.59 രൂപ വരെ എത്തിയിരുന്നു. അന്ന് അന്താരാഷ്ട്ര വിപണിയില്‍ ബാരലിന് 70 ഡോളര്‍ കടന്ന അസംസ്കൃത എണ്ണക്ക് ഇപ്പോള്‍ 58.14 ഡോളര്‍ മാത്രമാണ്.
ആറുദിവസം തുടര്‍ച്ചയായി മാറ്റമില്ലാതിരുന്ന പെട്രോളിനും ഡീസലിനും ചൊവ്വാഴ്ച യഥാക്രമം അഞ്ച് പൈസയും ആറ് പൈസയും കുറഞ്ഞു. ബുധനാഴ്ച വിലയില്‍ മാറ്റമുണ്ടായില്ല.
കൊറോണ വൈറസ് ബാധ ആഗോളതലത്തില്‍ സൃഷ്ടിച്ച ഭീതിയില്‍ അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണവില ഇടിഞ്ഞതാണ് ഇന്ധനവില താഴാന്‍ കാരണമായി എണ്ണക്കമ്പനികള്‍ പറയുന്നത്.
Discussion about this post