കോട്ടയം: കഴിഞ്ഞ ദിവസം കോട്ടയത്തെ അയൽകുന്നത്ത് വെച്ചു കാണാതായ വൈദികനെ മരിച്ച നിലയിൽ കണ്ടെത്തി.ഫാ. ജോർജ്ജ് എട്ടുപറയെയാണ് പള്ളി വളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.അയർക്കുന്നം പുന്നത്തറ വെള്ളാപ്പള്ളി സെന്റ് തോമസ് പള്ളിവികാരിയാണ് മരിച്ച ഫാ. ജോർജ് എട്ടുപറ.
ഞായറാഴ്ച രാവിലെ ശുശ്രൂഷകൾക്ക് ശേഷം പുറത്തേക്ക് പോയ വൈദികൻ രാത്രിയായിട്ടും തിരികെ വന്നിരുന്നില്ല.തുടർന്നാണ് പോലീസും നാട്ടുകാരും ചേർന്ന് വൈദികനായുള്ള തിരച്ചിൽ ആരംഭിച്ചത്.ഇന്ന് രാവിലെ കിണറ്റിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.മൊബൈൽ ഫോൺ സൈലന്റ് ആക്കിയ നിലയിൽ മുറിയിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.പള്ളിയിലെ സിസിടീവി ക്യാമറകൾ ഓഫ് ചെയ്തിരുന്നതും വൈദികന്റെ മരണത്തിലെ ദുരൂഹത വർദ്ധിപ്പിക്കുന്നുണ്ട്.
Leave a Comment