ന്യൂഡൽഹി : ഡൽഹി എൻസിആർ മേഖലയിൽ രണ്ടാം ദിവസവും ഭൂചലനം. പുതിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രവും ഹരിയാനയിലെ ഝജ്ജാറിൽ തന്നെയാണ്. 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് പുതുതായി ഉണ്ടായിരിക്കുന്നതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി. തുടർച്ചയായി രണ്ടാം ദിവസവും ഭൂകമ്പം ഉണ്ടായത് ജനങ്ങൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുകയാണ്.
വ്യാഴാഴ്ച രാവിലെയായിരുന്നു ഹരിയാനയിലെ ഝജ്ജാറിനടുത്ത് 4.4 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂചലനം ഉണ്ടായത്. ഡൽഹി-എൻസിആർ മേഖലയിലുടനീളം ഭൂചലനം പ്രകമ്പനം സൃഷ്ടിച്ചു. വെള്ളിയാഴ്ച രാത്രി ഉണ്ടായ ഭൂചലനത്തെ തുടർന്ന്
ഡൽഹി, ഗുരുഗ്രാം നിവാസികൾ വീടുകളിൽ നിന്നും പുറത്തേക്കിറങ്ങി. തുടർച്ചയായ ഭൂകമ്പം ആശങ്ക സൃഷ്ടിക്കുന്നതായി പ്രദേശവാസികൾ സൂചിപ്പിച്ചു.
വ്യാഴാഴ്ച ഉണ്ടായ ഭൂചലനം ഝജ്ജാറിന് പുറമെ അയൽ ജില്ലകളായ റോഹ്തക്, ഗുരുഗ്രാം, പാനിപ്പത്ത്, ഹിസാർ, ഉത്തർപ്രദേശിലെ ഗാസിയാബാദ് നോയ്ഡ, മീററ്റ് എന്നിവിടങ്ങളിലും അനുഭവപ്പെട്ടു. സീസ്മിക് സോൺ IV-ൽ ഉൾപ്പെടുത്തിയിട്ടുള്ള ‘ഉയർന്ന നാശനഷ്ട സാധ്യതാ മേഖല’യിൽ ഭൂചലനങ്ങൾ ഉണ്ടായിട്ടുള്ളത് എന്നും ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
Discussion about this post