ഇംഗ്ലണ്ട്- ഇന്ത്യ മൂന്നാം ടെസ്റ്റ് ലോർഡ്‌സിൽ നടക്കുകയാണ്. ഇന്നലെ ആദ്യ ദിനം 251 – 4 എന്ന നിലയിൽ അവസാനിപ്പിച്ച ഇംഗ്ലണ്ടിന് ഇന്ന് തുടക്കത്തിൽ വലിയ തകർച്ചയാണ് നേരിട്ടത്. സെഞ്ച്വറി പൂർത്തിയാക്കിയ റൂട്ടിന്റെയും നായകൻ സ്റ്റോക്സ്, ബോളർ ക്രിസ് വോക്‌സ് എന്നിവരുടെ വിക്കറ്റ് അവർക്ക് ആദ്യം തന്നെ നഷ്ടമായി. ബുംറയാണ് മൂന്ന് വിക്കറ്റും നേടിയത്. ശേഷം ക്രീസിൽ ഉറച്ച ജാമി സ്മിത്ത് ബ്രൈഡൻ കേർസ്- ജാമി സ്മിത്ത് സഖ്യം ഇംഗ്ലണ്ടിനെ മുന്നോട്ട് നയിച്ചു.
ഇതിനിടയിൽ പന്ത് മാറ്റിയതും ഇംഗ്ലണ്ടിന് അനുകൂലമായി. എന്തായാലും ലഞ്ചിന് ശേഷമുള്ള തന്റെ ആദ്യ ഓവറിൽ സിറാജ് ജാമി സ്മിത്തിനെ ( 51 ) ജുറലിന്റെ കൈയിൽ എത്തിച്ചാണ് അർഹിച്ച വിക്കറ്റ് സ്വന്തമാക്കിയത്. ശേഷം ഈ അടുത്ത് വാഹനാപകടത്തിൽ വിടപറഞ്ഞ പോർച്ചുഗൽ യുവതാരം ഡിയാഗോ ജോട്ടക്ക് വിക്കറ്റ് നേട്ടം സമർപ്പിച്ചുകൊണ്ടാണ് സിറാജ് തന്റെ ആഘോഷം നടത്തിയത്.
ഡ്രസിങ് റൂമിലേക്ക് നോക്കി ജോട്ടയുടെ ജേഴ്സി നമ്പറായ 20 എന്ന് കാണിക്കുക ആയിരുന്നു സിറാജ്. ജോട്ടയുടെ മരണശേഷം നടക്കുന്ന പല പോരാട്ടങ്ങളിലും താരങ്ങൾ ഗോൾ ആഘോഷങ്ങൾ ജോട്ടക്ക് സമർപ്പിച്ചാണ് നടത്തുന്നത്. എന്തായാലും നന്നായി പന്തെറിഞ്ഞ് വന്ന സിറാജ് അർഹിച്ച നേട്ടം തന്നെയായി ഈ വിക്കറ്റ് എന്ന് പറയാം.
അതേസമയം നിലവിൽ 370 – 9 എന്ന നിലയിലാണ് ഇംഗ്ലണ്ട് നിൽക്കുന്നത്. ജാമി സ്മിത്തിന്റെ വിക്കറ്റിന് പിന്നാലെ ജോഫ്ര ആർച്ചർ( 4 )) മടക്കി ബുംറ 5 വിക്കറ്റ് നേട്ടവും പൂർത്തിയാക്കി. ഇന്ത്യയ്ക്ക് പുറത്തുള്ള ടെസ്റ്റുകളിൽ ബുംറയുടെ 13-ാമത്തെ അഞ്ച് വിക്കറ്റ് നേട്ടമാണിത്, സ്വന്തം നാട്ടിൽ വെറും രണ്ട് അഞ്ച് വിക്കറ്റുകൾ മാത്രമാണ് ഉള്ളത്. ജഡേജക്കും 13 അഞ്ച് വിക്കറ്റ് നേട്ടമുണ്ട്.
Discussion about this post