കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി ശിവസേന. 100 സീറ്റുകളില്‍ മത്സരിക്കാനാണ് സേന തീരുമാനിക്കുന്നത്. മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന മേധാവിയുമായ ഉദ്ധവ് താക്കറെ വൈകാതെ സംസ്ഥാനത്ത് സന്ദര്‍ശനം നടത്തും.
പാര്‍ട്ടി ജനറല്‍ സെക്രട്ടറി കൂടിയായ എം.പി അനില്‍ ദേശായിയും ജനുവരി 29 ന് സംസ്ഥാനം സന്ദര്‍ശിച്ച് പാര്‍ട്ടി അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തും. തെരഞ്ഞെടുപ്പിന് മുമ്പ് സഖ്യം ഉണ്ടാക്കാന്‍ മറ്റ് പാര്‍ട്ടികളുമായി സേന ചര്‍ച്ച നടത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ടു ചെയ്തു.
ഹൂഗ്ലി, കൊല്‍ക്കത്ത,മെദിനിപൂര്‍, ബാരക്പൂര്‍, ബങ്കുര, ബിഷ്ണുപൂര്‍ തുടങ്ങിയ മേഖലകളില്‍ ഉള്‍പ്പെടെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയേക്കും.
Discussion about this post