Friday, March 5, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News Kerala

സ്പീക്കർക്കെതിരായ അവിശ്വാസ പ്രമേയം രണ്ട് മണിക്കൂർ ചർച്ച ചെയ്യും; സഭ നിയന്ത്രിക്കുന്നത് ഡെപ്യൂട്ടി സ്പീക്കർ : അസാധാരണ സംഭവങ്ങൾ

പ്രമേയത്തിനുള്ള നോട്ടീസ് ചട്ടവിരുദ്ധമാണെന്നും അനുവദിക്കാൻ പാടില്ലെന്നും എസ് ശർമ്മ ആവശ്യപ്പെട്ടു.

by Brave India Desk
Jan 21, 2021, 10:25 am IST
in Kerala, India
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: പി ശ്രീരാമകൃഷ്ണനെ സ്പീക്കർ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം രാവിലെ പത്ത് മണിക്ക് ചർച്ചയ്ക്കെടുക്കും. വളരെ അപൂർവമായാണ് സ്പീക്കർക്കെതിരെ അവിശ്വാസ പ്രമേയം ഉയർന്നുവന്നിട്ടുള്ളത്. ഡോളർ കടത്ത്, സഭ നടത്തിപ്പിലെ ധൂർത്ത് തുടങ്ങിയ ആരോപണങ്ങൾ ഉയർത്തിക്കാട്ടിയാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത്. ഇതിന് മുന്നോടിയായി സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഡയസിൽ നിന്ന് മാറി. ഡെപ്യൂട്ടി സ്പീക്കറാണ് സഭ നിയന്ത്രിക്കുന്നത്.

പ്രമേയം ചട്ട വിരുദ്ധം എന്ന് എസ് ശർമ എംഎൽഎ പറഞ്ഞു. പ്രമേയം രാഷ്ട്രീയ പ്രേരിതം ആകരുത്, വ്യക്തമാകണമെന്നാണ് ലോക്‌സഭാ ചട്ടം പറയുന്നത്. അഭ്യൂഹങ്ങൾ കൊണ്ട് സ്പീക്കറെ നീക്കാനുള്ള പ്രമേയം കൊണ്ടുവരാനാകില്ല. പ്രമേയം പത്രവാർത്തയെയും ഊഹാപോഹങ്ങളെയും അടിസ്ഥാനമാക്കിയാണ്. ഇവിടെ ഉന്നയിക്കപ്പെട്ട പ്രമേയം നിലനിൽക്കില്ല. എൻഐഎ സംശയിക്കുന്നത് കൊണ്ട് ഒരാൾ കുറ്റക്കാരനാവില്ല. ആരോടെങ്കിലും സ്പീക്കർക്ക് വ്യക്തിപരമായ ബന്ധമുള്ളത് തെറ്റാവില്ല.

ഒരു പ്രതിയുടെ വർക് ഷാപ്പിന്റെ ഉദ്ഘാടനത്തിന് സ്പീക്കറുടെ സാന്നിധ്യം ഉണ്ടായതായി പറയുന്നു. ജനുവരി ആറിനാണ് കുറ്റപത്രം സമർപ്പിച്ചത്. ജനുവരി നാലിനാണ് എം ഉമ്മർ നോട്ടീസ് നൽകിയത്. കസ്റ്റംസ് ചോദ്യം ചെയ്യാൻ പോകുന്നുവെന്ന് സ്പീക്കർക്ക് നോട്ടീസോ അറിയിപ്പോ കിട്ടിയിട്ടില്ല. ഇത് അഭ്യൂഹം മാത്രമാണ്..ധൂർത്തും അഴിമതിയും വ്യക്തമല്ല. നോട്ടീസിൽ ഇതൊന്നും വ്യക്തമാക്കിയിട്ടില്ല. പ്രമേയത്തിനുള്ള നോട്ടീസ് ചട്ടവിരുദ്ധമാണെന്നും അനുവദിക്കാൻ പാടില്ലെന്നും എസ് ശർമ്മ ആവശ്യപ്പെട്ടു.

മയക്കുമരുന്നിന് അടിമയായ ഭർത്താവിന്റെ നിരന്തരമായ ശാരീരിക ലൈംഗിക പീഡനം, യുവതി ഗുരുതരാവസ്ഥയിൽ

നോട്ടീസിൽ തെളിവില്ല, ആരോപണം മാത്രമേയുള്ളൂവെന്ന് മന്ത്രി ജി സുധാകരൻ പറഞ്ഞു. ഒരു പ്രാഥമിക അന്വേഷണം പോലും സ്പീക്കർക്കെതിരെ നടന്നിട്ടില്ല. സബ്ജക്ടീവായി ആരോപണം ഉന്നയിക്കണം. നോട്ടീസ് തെറ്റാണ്, ഒരുതരത്തിലും തെളിവില്ലാത്തതാണ്. കട ഉദ്ഘാടനം ചെയ്തത് തെറ്റാണോ അല്ല. നിയമത്തിന് വിരുദ്ധമാണ് പ്രമേയമെന്നും മന്ത്രി പറഞ്ഞു. അതേസമയം തനിക്കെതിരെ പ്രതിപക്ഷം നടത്തുന്ന് രാഷ്ട്രീയ ആരോപണമാണെന്ന് ആവര്‍ത്തിച്ച്‌ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. സ്പീക്കറെ മാറ്റണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം യുക്തിക്ക് നിരക്കാത്തതെന്നു സ്പീക്കര്‍ പറഞ്ഞു.

യേശു വിളിക്കുന്നു എന്ന പേരിൽ കാരുണ്യ പ്രവര്‍ത്തനത്തിന് പിരിച്ചതെല്ലാം പല മേഖലകളിൽ നിക്ഷേപിച്ച്‌ അത്ഭുത വളർച്ചയ്ക്ക് പിന്നിൽ ഞെട്ടിക്കുന്ന വിവരങ്ങൾ :കെപി യോഹന്നാന് പിന്നാലെ പോൾ ദിനകരനും കുരുക്കിൽ

സ്പീക്കറെ മാറ്റണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പ്രമേയം അവതരിപ്പിച്ചതിനെക്കുറിച്ച്‌ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തനിക്കെതിരെ പ്രതിപക്ഷം നടത്തുന്നത് രാഷ്ട്രീയ ആരോപണം മാത്രമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. സ്പീക്കര്‍ക്കെതിരായ അവിശ്വാസ പ്രമേയം ഇന്ന് സഭയില്‍ ചര്‍ച്ചയ്ക്കെടുക്കുന്നതിന് മുമ്പായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരോപണങ്ങള്‍ വ്യക്തത വരുത്താനാണെങ്കില്‍ തന്നോട് ചോദിക്കാമായിരുന്നു. അത് നടന്നിട്ടില്ല. വിശദീകരണം നല്‍കിയിട്ടും മനസിലാകാത്ത നിലയിലാണ് പ്രതിപക്ഷം പ്രവര്‍ത്തിക്കുന്നതെന്നും സ്പീക്കര്‍ പറഞ്ഞു.

Tags: p.sreeramakrishnanNo confidence motionTOPSpeaker P Sreerama krishnan
ShareTweetSendShare

Discussion about this post


Related News

ലാവ്‌ലിന്‍ കേസ്; ടി പി നന്ദകുമാര്‍ ഇ ഡിയ്‌ക്ക് മുന്നില്‍ ഹാജരായി

‘ഡോളര്‍ കേസില്‍ മുഖ്യമന്ത്രിക്ക് നേരിട്ട് പങ്കെന്ന് സ്വപ്ന സുരേഷ് മൊഴി നല്‍കി’; വെളിപ്പെടുത്തലുമായി കസ്റ്റംസ്

സുശാന്ത് സിംഗ് ലഹരിമരുന്ന് കേസിലെ 30,000 പേജുള‌ള കുറ്റപത്രം സമര്‍പ്പിച്ച് നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ; നടി റിയയും സഹോദരനും ഉള്‍പ്പെടെ പ്രതിപട്ടികയില്‍

‘ഡോളർ കടത്തിൽ മുഖ്യമന്ത്രിക്കും മൂന്ന് മന്ത്രിമാർക്കും പങ്ക്‘; നിർണ്ണായക മൊഴി പുറത്ത്

Next Post

വൈഗൂര്‍ മുസ്‌ലിംകളെ കുറിച്ചുള്ള വംശീയ പരാമര്‍ശം; ചൈനീസ് എംബസിക്കെതിരെ നടപടിയെടുത്ത് ട്വിറ്റര്‍

Latest News

ലാവ്‌ലിന്‍ കേസ്; ടി പി നന്ദകുമാര്‍ ഇ ഡിയ്‌ക്ക് മുന്നില്‍ ഹാജരായി

‘ഡോളര്‍ കേസില്‍ മുഖ്യമന്ത്രിക്ക് നേരിട്ട് പങ്കെന്ന് സ്വപ്ന സുരേഷ് മൊഴി നല്‍കി’; വെളിപ്പെടുത്തലുമായി കസ്റ്റംസ്

സുശാന്ത് സിംഗ് ലഹരിമരുന്ന് കേസിലെ 30,000 പേജുള‌ള കുറ്റപത്രം സമര്‍പ്പിച്ച് നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ; നടി റിയയും സഹോദരനും ഉള്‍പ്പെടെ പ്രതിപട്ടികയില്‍

‘ഡോളർ കടത്തിൽ മുഖ്യമന്ത്രിക്കും മൂന്ന് മന്ത്രിമാർക്കും പങ്ക്‘; നിർണ്ണായക മൊഴി പുറത്ത്

‘ഇ​ഡി​യു​ടെ ഭീ​ഷ​ണി വ​ട​ക്കേ ഇ​ന്ത്യ​യി​ല്‍ മ​തി, ചോ​ദ്യം ചെ​യ്യ​ലി​ന് ആ​രും ഹാ​ജ​രാ​കി​ല്ല’: തോ​മ​സ് ഐ​സ​ക്ക്

പിണറായിയുടെ ചെറുവള്ളി വിമാനത്താവള മോഹം പൊലിയുന്നു; ബിഷപ്പ് യോഹന്നാന്റെ സ്വത്തുക്കൾ മരവിപ്പിക്കാനൊരുങ്ങി ആദായ നികുതി വകുപ്പ്, പദ്ധതി പ്രദേശം ഇനി കേന്ദ്രത്തിന്റെ കൈയ്യിൽ

‘പുതിയ കാലത്തിൽ അമേരിക്കയെ മുന്നോട്ട് നയിക്കുന്നത് ഇന്ത്യൻ വംശജർ‘; നാസയുടെ ചൊവാദൗത്യത്തിന്റെ വിജയത്തിൽ ഇന്ത്യൻ വംശജരെ പ്രശംസിച്ച് ബൈഡൻ

‘മുഖ്യമന്ത്രി അന്തസ്സ് മറക്കുന്നു‘; ഭീഷണിപ്പെടുത്തി വരുതിയിലാക്കാൻ ഉദ്യോഗസ്ഥർ പാർട്ടിക്കാരല്ലെന്ന് കെ സുരേന്ദ്രൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Article
  • Entertainment
  • Sports
  • Technology

© Brave India News