ചെന്നൈ: യേശു വിളിക്കുന്നു എന്ന പേരിലുള്ള സുവിശേഷ പ്രസംഗങ്ങൾ കൊണ്ട് വിശ്വാസികളെ കയ്യിലെടുക്കുന്ന പ്രാസംഗികൻ പോള്‍ ദിനകരനും ആദായ നികുതി വകുപ്പിന്റെ കുരുക്കിൽ. പോള്‍ ദിനകരന്‍ നേതൃത്വം നല്‍കുന്ന ജീസസ് കോള്‍സ് മിനിസ്ട്രിക്കു കീഴിലുള്ള 28 ഇടങ്ങളില്‍ ആദായ നികുതി റെയ്ഡ് നടത്തിയത് ബിലീവേഴ്‌സ് ചര്‍ച്ചില്‍ നടന്ന ഓപ്പറേഷന് തുല്യമാണ്. തമിഴ്‌നാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട സുവിശേഷ സ്ഥാപനത്തിലാണ് കേന്ദ്ര ഏജന്‍സിയുടെ റെയ്ഡ്.
അഡയാറിലെ ആസ്ഥാനം, ചെന്നൈ ജീവരത്ന നഗറിലെ പോള്‍ ദിനകരന്റെ വീട്, കോയമ്പത്തൂരിലെ കാരുണ്യ സര്‍വകലാശാല, ചാരിറ്റി സ്ഥാപനമായ സീഷ എന്നിവിടങ്ങളിലായിരുന്നു പരിശോധന. നികുതി വെട്ടിപ്പ്, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയുമായി ബന്ധപ്പെട്ടാണ് പരിശോധന. കാരുണ്യ പ്രവര്‍ത്തനത്തിന് വാങ്ങുന്ന ഫണ്ട് മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്നാണ് പ്രധാന പരാതി. ജീസസ് കാള്‍സ് സഭ സ്ഥാപകന്‍ ഡി ജി എസ് ദിനകരന്റെ മകനാണ് പോള്‍ ദിനകരന്.
നികുതി വെട്ടിപ്പു നടത്തിയെന്ന പരാതിയെ തുടര്‍ന്നാണു നടപടിയെന്നു വകുപ്പ് അറിയിച്ചു. ചട്ടം ലംഘിച്ച് വിദേശ നിക്ഷേപം സ്വീകരിച്ചെന്ന ആരോപണവുമുണ്ട്. പോള്‍ ദിനകരന്‍ വിദേശത്താണ്. ബിലീവേഴ്സ് ചര്‍ച്ചില്‍ റെയ്ഡ് നടക്കുമ്പോഴും ബിലീവേഴ്സ് ചര്‍ച്ചിന്റെ അധിപന്‍ കെപി യോഹന്നാനും വിദേശത്തായിരുന്നു.കാരുണ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ ചാന്‍സലറാണ് പോള്‍ ദിനകരന്‍.
ചെന്നൈ ലയോള കോളേജില്‍ നിന്ന് ഭൗതികശാസ്ത്രത്തില്‍ ബിരുദം നേടി സ്വര്‍ണ്ണ മെഡല്‍ ജേതാവായി വ്യക്തിയാണ് പോള്‍ ദിനകരന്‍. അതിന് ശേഷമം എംബിഎ പൂര്‍ത്തിയാക്കി മാനേജ്മെന്റില്‍ പിഎച്ച്‌ഡി നേടി. അതിന് ശേഷമാണ് രോഗിയായ പിതാവിന്റെ പാത പിന്തുടർന്നത്. ഡിജിഎസ് ദിനകരൻ ആയിരുന്നു ജീസസ് കോൾ മിനിസ്ട്രിയുടെ സ്ഥാപകൻ. കാരുണ്യ യൂണിവേഴ്സിറ്റിയുടെ തറക്കല്ലിടൽ ചടങ്ങിന് പോയിട്ട് വരുമ്പോഴുണ്ടായ അപകടത്തിൽ മകൾ ഏഞ്ചൽ ദിനകരൻ മരിക്കുകയും ദിനകരാണ് ഗുരുതരമായ അപകടം ഉണ്ടാകുകയും ചെയ്‌തിരുന്നു.
പരമ്പരാഗത ദേവീക്ഷേത്രത്തിൽ കുരിശു വരച്ച് പള്ളിയാക്കി മാറ്റാന്‍ ശ്രമം: പ്രതിഷേധം
ഇങ്ങനെ കിഡ്‌നി നഷ്ടപ്പെട്ടതിനാൽ ട്രാൻസ്‌പ്ലാന്റ് നടത്തുകയും ദീർഘകാലം ചികിത്സയിലുമായിരുന്നു. ആത്മീയ ഇടപെടലുകളിലൂടെ സഭയെ വളര്‍ത്തി. ജീസസ് വിളിക്കുന്നു അഥവാ ജീസസ് കോള്‍സ് മിനിസ്ട്രി രാജ്യത്തെ ഏറ്റവും വലിയ ആത്മീയ പരിവര്‍ത്തന സ്ഥാപനമായി. ഒരു കോർപറേറ്റ് സ്ഥാപനം പോലെയായിരുന്നു ഇതിന്റെ പ്രവർത്തനം. കോൾസെന്ററുകളും മറ്റുമുള്ള ജീസസ് കോൾസിന് വിദേശത്തും ശാഖകളുണ്ടായിരുന്നു. ഇവിടെ നിന്നെല്ലാം ഫണ്ട് ഇന്ത്യയിലേക്ക് എത്തി.
ക്ഷേത്രങ്ങള്‍ക്ക് നേരെയുള്ള നിരന്തര ആക്രമണങ്ങള്‍; ആന്ധ്രാപ്രദേശില്‍ ബിജെപി രഥയാത്ര സംഘടിപ്പിക്കുന്നു
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരിലായിരുന്നു ഇത്. എന്നാല്‍ പണം വിനിയോഗിച്ചത് പല ആവശ്യത്തിനും. ഈ സാഹചര്യത്തിലാണ് റെയ്ഡ്.തമിഴ്‌നാട്ടിലെ രാഷ്ട്രീയത്തിലും പോള്‍ ദിനകരന് സ്വാധീനം ഏറെയാണ്. അത്തരത്തിലൊരു വ്യക്തിയുടെ സ്ഥാപനത്തിലേക്കാണ് റെയ്ഡ്. നിരവധി തെളിവുകള്‍ ആദായ നികുതി വകുപ്പിന് കിട്ടിയെന്നാണ് വിലയിരുത്തല്‍.
Discussion about this post