ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും പാര്‍ലമെന്‍റംഗവുമായ ശശി തരൂര്‍, മാധ്യമപ്രവര്‍ത്തകരായ രാജ്ദീപ് സര്‍ദേശായി, വിനോദ് കെ. ജോസ് (കാരവന്‍), മൃണാള്‍ പാണ്ഡെ തുടങ്ങി എട്ടുപേര്‍ക്കെതിരെ യു.പി പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി. ട്രാക്ടര്‍ റാലിക്കിടെ കര്‍ഷകന്‍ മരിച്ച സംഭവത്തില്‍ പോസ്റ്റ് ചെയ്ത ട്വീറ്റുകളുടെയും വാര്‍ത്തകളുടെയും പേരിലാണ് നോയിഡ സെക്ടര്‍ -20 പോലീസ് സ്റ്റേഷനില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.
അര്‍പിത് മിശ്ര എന്നയാളാണ് പരാതിക്കാരന്‍. 11 വകുപ്പുകളാണ് തരൂര്‍ അടക്കമുള്ളവര്‍ക്കെതിരെ ചുമത്തിയത്. നാഷനല്‍ ഹെറാള്‍ഡ് ഗ്രൂപ്പ് എഡിറ്റര്‍ ഇന്‍ ചീഫ് സഫര്‍ ആഗ, കാരവന്‍ എഡിറ്റര്‍ അനന്ത് നാഥ് എന്നിവരെയും കേസില്‍ പ്രതികളാക്കിയിട്ടുണ്ട്.കലാപത്തിന് പ്രേരണ നല്‍കുന്ന തരത്തില്‍ സാമൂഹ്യ മാധ്യമ പോസ്റ്റുകള്‍ ഇട്ടതാണ് ഇവർക്കെതിരെയുള്ള പരാതി. പ്രക്ഷോഭത്തില്‍ പങ്കെടുത്ത കര്‍ഷകനെ പോലീസ് വെടിവച്ചു കൊന്നുവെന്ന തരത്തില്‍ തരൂര്‍ അടക്കമുള്ളവര്‍ ട്വീറ്റ് ചെയ്തു.
ഉദ്ഘാടനം ചെയ്തത് ചുറ്റുമതിലും പ്രവേശന കവാടവും; ക്ലാസ്സ് റൂം ഉദ്ഘാടനമെന്ന് തള്ളി മറിച്ച് രാഹുൽ ഗാന്ധി
ചെങ്കോട്ടയില്‍ അതിക്രമിച്ചുകയറി കൊടി ഉയര്‍ത്താന്‍ ഇത്പ്ര ക്ഷോഭകരെ പ്രേരിപ്പിച്ചുവെന്നാണ് ആരോപണം. ഇവരുടെ ഭാഗത്തുനിന്ന് മുമ്പും ദേശ സുരക്ഷയേയും സമാധാനത്തെയും ഹനിക്കുന്ന നീക്കം ഉണ്ടായതായി എഫ്.ഐ.ആറില്‍ ആരോപിക്കുന്നു. അതേസമയം മലയാള മാധ്യമങ്ങൾ ഇതേപോലെ ശ്രമിച്ചതിനും നിരവധി പരാതികൾ പോയിട്ടുള്ളതായാണ് സൂചന.
Discussion about this post