Sunday, November 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

ഐ.ഐ.ടി ഖരഗ്പൂരിലെ AI ഗവേഷണങ്ങൾക്ക് 5 ദശലക്ഷം ഡോളർ നൽകി ഗൂഗിൾ ; പഠിച്ച കലാലയത്തിന് സുന്ദർ പിച്ചൈയുടെ കൈത്താങ്ങ്

by Brave India Desk
Nov 22, 2026, 05:56 am IST
in India
Share on Facebook
Tweet
WhatsApp
Telegram

നിർമ്മിത ബുദ്ധി (AI) മേഖലയിലെ ഗവേഷണങ്ങളും സാങ്കേതിക അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കുന്നതിനായി ഐ.ഐ.ടി ഖരഗ്പൂരിന് 5 ദശലക്ഷം ഡോളർ (ഏകദേശം 46 കോടി രൂപ) ധനസഹായം നൽകുമെന്ന് ഗൂഗിൾ പ്രഖ്യാപിച്ചു. സ്ഥാപനത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് നടന്ന പ്ലാറ്റിനം ജൂബിലി ആഘോഷ വേളയിലാണ് ഈ സുപ്രധാന പ്രഖ്യാപനമുണ്ടായത്. ഐ.ഐ.ടി ഖരഗ്പൂരിലെ പൂർവ്വ വിദ്യാർത്ഥി കൂടിയായ ഗൂഗിൾ, ആൽഫബെറ്റ് സി.ഇ.ഒ സുന്ദർ പിച്ചൈയാണ് പുതിയ പങ്കാളിത്തം സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്. തന്റെ ജീവിതത്തെ രൂപപ്പെടുത്തിയ കലാലയത്തിലെ പുതിയ തലമുറയിലെ വിദ്യാർത്ഥികൾക്കും ഗവേഷകർക്കും മികച്ച അവസരങ്ങൾ ഒരുക്കാൻ ഈ സഹകരണം വഴിയൊരുക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

Stories you may like

2022 മുതൽ 2024 വരെയുള്ള നവീൻ പട്നായിക്കിന്റെയും വി.കെ. പാണ്ഡ്യന്റെയും വിദേശയാത്രകൾ വിവാദത്തിൽ; അന്വേഷണത്തിന് ഉത്തരവിട്ട് ഒഡീഷ മുഖ്യമന്ത്രി

രാജസ്ഥാൻ റെയിൽവേ ട്രാക്ക് സ്ഫോടനം: പാകിസ്ഥാൻ ഭീകരബന്ധമുള്ള മൂന്നാം പ്രതിയും പിടിയിൽ

പ്രധാനമായും മൂന്ന് മേഖലകളെ കേന്ദ്രീകരിച്ചാണ് ഗൂഗിളിന്റെ ഈ നിക്ഷേപം വിനിയോഗിക്കുക. ഇന്ത്യൻ ഭാഷകൾ, കൃഷി, വിദ്യാഭ്യാസം, മെറ്റീരിയൽ സയൻസ് എന്നീ മേഖലകളിലെ യഥാർത്ഥ ജീവിത പ്രശ്നങ്ങൾക്ക് എ.ഐ വഴി പരിഹാരം കണ്ടെത്തുന്ന ഗവേഷണങ്ങൾക്കാണ് ഒന്നാമതായി പ്രാധാന്യം നൽകുന്നത്. രണ്ടാമതായി, വിദ്യാർത്ഥികൾക്കും അധ്യാപകർക്കും എ.ഐ പരിശീലനവും പാഠ്യപദ്ധതി വികസനവും ഉറപ്പാക്കുന്നതിനായി ഈ തുക ഉപയോഗിക്കും. മൂന്നാമതായി, ക്യാമ്പസിലെ എ.ഐ ചട്ടക്കൂടുകളും സാങ്കേതിക ഉപകരണങ്ങളും നവീകരിച്ച് സ്ഥാപനത്തിന്റെ ഗവേഷണ അന്തരീക്ഷം കൂടുതൽ ശക്തിപ്പെടുത്താനും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.

രാജ്യത്തിന്റെ തദ്ദേശീയ എ.ഐ ശേഷി വർദ്ധിപ്പിക്കാനുള്ള ‘ഇന്ത്യ എ.ഐ മിഷൻ’ പോലുള്ള പദ്ധതികൾക്ക് വലിയ കരുത്തുപകരുന്നതാണ് ഗൂഗിളിന്റെ ഈ പുതിയ നീക്കം. എ.ഐയുടെ പ്രയോജനങ്ങൾ രാജ്യത്തെ എല്ലാവരിലേക്കും എത്തിക്കുകയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിന് ഈ സഹകരണം പിന്തുണ നൽകുമെന്ന് സുന്ദർ പിച്ചൈ വ്യക്തമാക്കി. ഇന്ത്യയിലെ എ.ഐ മേഖലയിൽ വൻ നിക്ഷേപങ്ങൾ നടത്തുന്ന ഗൂഗിൾ, 2026 മുതൽ 2030 വരെയുള്ള കാലയളവിൽ വിശാഖപട്ടണത്ത് എ.ഐ ഹബ്ബ് നിർമ്മിക്കുന്നതിനായി 15 ബില്യൺ ഡോളർ നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.

Tags: googleIIT KharagpurSundar Pichai
Share
Tweet
Send
Share

Latest stories from this section

ബിജെപിയിൽ ചേർന്ന് യുസ്‌വേന്ദ്ര ചഹൽ; ഒ.ബി.സി മോർച്ച ദേശീയ നിർവ്വാഹക സമിതി അംഗമായി ചുമതല

ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് വേഗം കൂട്ടി ഇന്ത്യ; സൂറത്ത്–ബിലിമോറ പാതയിൽ വൈദ്യുതീകരണം പൂർത്തിയായി

എട്ട് കിലോമീറ്റർ അകലെയുള്ള ലക്ഷ്യങ്ങൾ പോലും തകർക്കും; ‘ബഗീര എ.ടി 1’ മിസൈൽ സംവിധാനം പൊഖ്‌റാനിൽ വിജയകരമായി പരീക്ഷിച്ചു

പശ്ചിമേഷ്യൻ സംഘർഷത്തിനിടയിലും രാജ്യത്ത് പാചകവാതകവിതരണം ഉറപ്പാക്കി; ചിലർ പ്രതിസന്ധിയുണ്ടെന്ന് അഭ്യൂഹങ്ങൾ പരത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

Latest News

ഐ.ഐ.ടി ഖരഗ്പൂരിലെ AI ഗവേഷണങ്ങൾക്ക് 5 ദശലക്ഷം ഡോളർ നൽകി ഗൂഗിൾ ; പഠിച്ച കലാലയത്തിന് സുന്ദർ പിച്ചൈയുടെ കൈത്താങ്ങ്

ഐ.ഐ.ടി ഖരഗ്പൂരിലെ AI ഗവേഷണങ്ങൾക്ക് 5 ദശലക്ഷം ഡോളർ നൽകി ഗൂഗിൾ ; പഠിച്ച കലാലയത്തിന് സുന്ദർ പിച്ചൈയുടെ കൈത്താങ്ങ്

ബലാത്സം​ഗം, ​ഭീഷണി, ഗർഭഛിദ്രത്തിന് നിർബന്ധിക്കൽ ; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കുരുക്ക് മുറുക്കി എസ്.ഐ.ടിയുടെ കരട് കുറ്റപത്രം തയ്യാർ

ബലാത്സം​ഗം, ​ഭീഷണി, ഗർഭഛിദ്രത്തിന് നിർബന്ധിക്കൽ ; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കുരുക്ക് മുറുക്കി എസ്.ഐ.ടിയുടെ കരട് കുറ്റപത്രം തയ്യാർ

2022 മുതൽ 2024 വരെയുള്ള നവീൻ പട്നായിക്കിന്റെയും വി.കെ. പാണ്ഡ്യന്റെയും വിദേശയാത്രകൾ വിവാദത്തിൽ; അന്വേഷണത്തിന് ഉത്തരവിട്ട് ഒഡീഷ മുഖ്യമന്ത്രി

2022 മുതൽ 2024 വരെയുള്ള നവീൻ പട്നായിക്കിന്റെയും വി.കെ. പാണ്ഡ്യന്റെയും വിദേശയാത്രകൾ വിവാദത്തിൽ; അന്വേഷണത്തിന് ഉത്തരവിട്ട് ഒഡീഷ മുഖ്യമന്ത്രി

ഇന്ത്യൻ യുവതികളെ ലക്ഷ്യമിട്ട് പ്രണയക്കെണിയുമായി ഐഎസ്ഐ ; രാജസ്ഥാനിലെ റെയിൽവേ ട്രാക്ക് സ്ഫോടനത്തിൽ യുവതി അറസ്റ്റിൽ

രാജസ്ഥാൻ റെയിൽവേ ട്രാക്ക് സ്ഫോടനം: പാകിസ്ഥാൻ ഭീകരബന്ധമുള്ള മൂന്നാം പ്രതിയും പിടിയിൽ

ഹോർമുസിൽ വീണ്ടും സംഘർഷം; മൂന്ന് എണ്ണക്കപ്പലുകൾക്ക് നേരെ ആക്രമണം; ഭൂഗർഭ കേന്ദ്രത്തിൽ പുതിയ മിസൈൽ ലോഞ്ചർ പ്രദർശിപ്പിച്ച് ഇറാൻ

ഹോർമുസിൽ വീണ്ടും സംഘർഷം; മൂന്ന് എണ്ണക്കപ്പലുകൾക്ക് നേരെ ആക്രമണം; ഭൂഗർഭ കേന്ദ്രത്തിൽ പുതിയ മിസൈൽ ലോഞ്ചർ പ്രദർശിപ്പിച്ച് ഇറാൻ

ബിജെപിയിൽ ചേർന്ന് യുസ്‌വേന്ദ്ര ചഹൽ; ഒ.ബി.സി മോർച്ച ദേശീയ നിർവ്വാഹക സമിതി അംഗമായി ചുമതല

ബിജെപിയിൽ ചേർന്ന് യുസ്‌വേന്ദ്ര ചഹൽ; ഒ.ബി.സി മോർച്ച ദേശീയ നിർവ്വാഹക സമിതി അംഗമായി ചുമതല

ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് വേഗം കൂട്ടി ഇന്ത്യ; സൂറത്ത്–ബിലിമോറ പാതയിൽ വൈദ്യുതീകരണം പൂർത്തിയായി

ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് വേഗം കൂട്ടി ഇന്ത്യ; സൂറത്ത്–ബിലിമോറ പാതയിൽ വൈദ്യുതീകരണം പൂർത്തിയായി

എട്ട് കിലോമീറ്റർ അകലെയുള്ള ലക്ഷ്യങ്ങൾ പോലും തകർക്കും; ‘ബഗീര എ.ടി 1’ മിസൈൽ സംവിധാനം പൊഖ്‌റാനിൽ വിജയകരമായി പരീക്ഷിച്ചു

എട്ട് കിലോമീറ്റർ അകലെയുള്ള ലക്ഷ്യങ്ങൾ പോലും തകർക്കും; ‘ബഗീര എ.ടി 1’ മിസൈൽ സംവിധാനം പൊഖ്‌റാനിൽ വിജയകരമായി പരീക്ഷിച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology