കീവ്: യുക്രെയ്‌നിൽ ഹെലികോപ്റ്റർ അപകടത്തിൽ ആഭ്യന്തരമന്ത്രി ഉൾപ്പെടെ 18 പേർ കൊല്ലപ്പെട്ടു. തലസ്ഥാന നഗരമായ കീവിന് സമീപമാണ് അപകടമുണ്ടായത്.
ആഭ്യന്തരമന്ത്രി ഡെന്നീസ് മൊണാസ്റ്റിർസ് കിയെ കൂടാതെ ആഭ്യന്തരമന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും കുട്ടികളും മരിച്ചതായാണ് വിവരം. 15 കുട്ടികൾ ഉൾപ്പെടെ 29 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
ഹെലികോപ്റ്റർ അപകടത്തിന്റെ കാരണം ഇത് വരെ വ്യക്തമായിട്ടില്ല. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.
Leave a Comment