മദ്രസകളിൽ അമുസ്ലീങ്ങളായ വിദ്യാർത്ഥികൾ വേണ്ട; ഭരണഘടനാ വിരുദ്ധമെന്ന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ; നിയമലംഘനം നടത്തുന്ന മദ്രസകളെ കണ്ടെത്താൻ കർശന നിർദ്ദേശം

Published by
Brave India Desk

ന്യൂഡൽഹി: മദ്രസകളിൽ മുസ്ലീം ഇതരമതസ്ഥർക്ക് പ്രവേശനം നൽകി അവർക്ക് ഇസ്ലാമിക വിദ്യാഭ്യാസം നൽകുന്നതെ നിയമവിരുദ്ധമെന്ന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ അദ്ധ്യക്ഷൻ പ്രിയങ്ക് കനൂംഗോ. മദ്രസകളിൽ അമുസ്ലീങ്ങൾക്ക് മതപഠനം നൽകുന്നത് ആർട്ടിക്കിൾ 28 ന്റെ ലംഘനമാണെന്ന് അവർ ചൂണ്ടിക്കാട്ടി.

നിയമലംഘനം ചൂണ്ടിക്കാട്ടിയിട്ടും അമുസ്ലിം വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്നത് തുടരുമെന്ന് ഉത്തർപ്രദേശ് മദ്രസ ബോർഡ് ആക്ഷേപകരവും വിഡ്ഢിത്തവുമായ പ്രസ്താവന നടത്തി. അതിനാൽ, മുസ്ലീം ഇതര വിദ്യാർത്ഥികൾക്ക് ഇസ്ലാമിക വിദ്യാഭ്യാസം നൽകുന്നത് ആർട്ടിക്കിൾ 28 ന്റെ ലംഘനമാണെന്ന് ഞങ്ങൾ ന്യൂനപക്ഷ സ്‌പെഷ്യൽ സെക്രട്ടറിക്ക് കത്തയച്ചുവെന്ന് പ്രിയങ്ക് കനൂംഗോ പറഞ്ഞു.

നേരത്തെ അമുസ്ലീങ്ങളായ വിദ്യാർത്ഥികൾ പഠിക്കുന്ന മദ്രസകൾ കണ്ടെത്താൻ എല്ലാ സംസ്ഥാന ചീഫ് സെക്രട്ടറിമാർക്കും ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ നോട്ടീസ് അയച്ചിരുന്നു. മദ്രസകളിൽ അമുസ്ലീം വിദ്യാർത്ഥികൾ പഠിക്കുന്നതിനെക്കുറിച്ച് വിവിധ സ്ഥലങ്ങളിൽ നിന്ന് ഞങ്ങൾക്ക് പരാതികൾ ലഭിച്ചിട്ടുണ്ട്. അത്തരം മദ്രസകളെ കണ്ടെത്തി, ഈ മദ്രസകളിൽ നിന്ന് അമുസ്ലീം വിദ്യാർത്ഥികളെ സ്‌കൂളുകളിലേക്ക് മാറ്റാൻ ഞങ്ങൾ എല്ലാ സംസ്ഥാന ചീഫ് സെക്രട്ടറിമാർക്കും നോട്ടീസ് നൽകിയിട്ടുണ്ടെന്നായിരുന്നു അന്ന് പ്രിയങ്ക് കനൂംഗോ വ്യക്തമാക്കിയത്.

ഈ നോട്ടീസ് പുന: പരിശോധിക്കണമെന്ന് ഉത്തർപ്രദേശ് മദ്രസ എജ്യുക്കേഷൻ കൗൺസിൽ ചെയർമാൻ ഇഫ്തിഖർ അഹമ്മദ് ജാവേദ് ആവശ്യപ്പെട്ടിരുന്നു. എൻസിപിസിആർ നിയമലംഘനം ചൂണ്ടിക്കാട്ടിയിട്ടും എല്ലാ മതക്കാരെയും മദ്രസകളിലെത്തിച്ച് ഖുറാൻ പഠിപ്പിക്കുമെന്നായിരുന്നു മദ്രസ കൗൺസിലിന്റെ ആക്രോശം.

Share
Leave a Comment

Recent News