സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്; ഇന്നത്തെ വില അറിയാം

വെള്ളി വിലയും കുറഞ്ഞു

Published by
Brave India Desk

തിരുവനന്തപുരം: തുടർച്ചയായ വർദ്ധനവിന് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. ഒരു പവൻ സ്വർണത്തിന് 400 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇന്നത്തെ സ്വർണത്തിന്റെ വിപണി വില പവന് 42,480 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 50 രൂപ കുറഞ്ഞ് 5310 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് ഇന്ന് 4385 രൂപയാണ് വിപണി വില.

വെള്ളിയുടെ വിലയിലും ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. 76 രൂപയാണ് ഇന്ന് ഒരു ഗ്രാം വെള്ളിയുടെ വില. അതേസമയം ഹാൾമാർക്ക് വെള്ളിയുടെ വില മാറ്റമില്ലാതെ തുടരുകയാണ്. 90 രൂപയാണ് ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ ഇന്നത്തെ വിപണി വില.

Share
Leave a Comment

Recent News