ജാക്ക് റസ്സൽ, ഇങ്ങനെ ഒരു പേര് നിങ്ങൾ കേട്ടിട്ടുണ്ടോ ക്രിക്കറ്റ് പ്രേമികളെ? ക്രിക്കറ്റ് നന്നായി പിന്തുടരുന്ന അതിനെ ഇഷ്ടപ്പെടുന്ന ആളുകൾക്ക് മറക്കാൻ പറ്റാത്ത ഒരു പേരാണ് ജാക്ക് റസ്സൽ. 1988 മുതൽ 1998 വരെ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പറായിരുന്ന റസ്സൽ, സച്ചിൻ ടെണ്ടുൽക്കർ, മുഹമ്മദ് അസറുദ്ദീൻ, അനിൽ കുംബ്ലെ തുടങ്ങിയ ഇതിഹാസങ്ങളെ നേരിട്ടുകൊണ്ട് 54 ടെസ്റ്റുകളും 40 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്.
ഇപ്പോൾ ലണ്ടനിലെ ഒരു ആഡംബര കോണിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ ക്രിക്കറ്റുമായി ബന്ധപ്പെട്ട പെയിന്റിങ്ങുകളും മറ്റും ചെയ്യുകയാണ് ജാക്ക്. താൻ ക്രിക്കറ്റിൽ നിന്ന് സമ്പാദിച്ചതിനെക്കാൾ പണം ഇപ്പോൾ സമ്പാദിക്കുന്നു എന്നും അതിനാൽ തന്നെ തനിക്ക് സന്തോഷം ആണെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് സൂര്യകുമാർ യാദവും സഞ്ജു സാംസണും ഒകെ കളിക്കുന്ന ഇന്നൊവേറ്റീവ് ക്രിക്കറ്റ് ഷോട്ടുകൾ നിറഞ്ഞ ഗെയിം സ്റ്റൈൽ ആയിരുന്നു താരത്തിനെ വ്യത്യസ്‍തനാക്കിയത്.
അദ്ദേഹത്തിന്റെ സമീപകാല മാസ്റ്റർപീസുകളിലൊന്നിൽ ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ച ആദ്യ ഇന്ത്യക്കാരനായ രഞ്ജിത്സിങ്ജി ഉൾപ്പെടുന്നു. “എല്ലാ വർഷവും ക്രിക്കറ്റ് ചരിത്രത്തിൽ നിന്ന് ആരെയെങ്കിലും വരയ്ക്കാൻ ഞാൻ ശ്രമിക്കാറുണ്ട്. ഈ വർഷം അത് രഞ്ജിത്സിങ്ജിയായിരുന്നു – ആ മനുഷ്യൻ ഒരു വഴികാട്ടിയായിരുന്നു,” റസ്സൽ പി.ടി.ഐയോട് പറഞ്ഞു. ചരിത്രത്തോടും ക്രിക്കറ്റിനോടുമുള്ള അദ്ദേഹത്തിന്റെ സ്നേഹം വലുതായിരുന്നു.”
“ഞാൻ രാത്രിയിൽ റെസ്റ്റോറന്റുകളിൽ ഇരുന്ന് ആളുകളെയും സംഗീതജ്ഞരെയും പ്രാദേശിക പ്രകൃതിദൃശ്യങ്ങളെയും വരയ്ക്കുമായിരുന്നു. പോലീസ് എന്നോട് പോകാൻ ആവശ്യപ്പെടുന്നതുവരെ ഞാൻ എന്റെ ഇംഗ്ലണ്ട് ഷർട്ട് ധരിച്ച് തെരുവുകളിൽ ചിത്രം വരച്ചു!” അദ്ദേഹം ഓർത്തു.
ജീവിതത്തിന്റെ ശേഷിച്ച ഭാഗത്ത് ഇന്ത്യയിലും പാകിസ്ഥാനിലുമായി ചിലവഴിക്കാൻ ആഗ്രഹം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ഫോണോ വാട്സപ്പോ ഒന്നും ഇല്ല എന്നും തന്നോട് സംസാരിക്കണം എങ്കിൽ ഒന്നെങ്കിൽ മെയിൽ അയക്കാനോ അല്ലെങ്കിൽ നേരിട്ട് എത്തുകയും ചെയ്യണം എന്നും അദ്ദേഹം പറഞ്ഞു.
Discussion about this post