യുഎസ് ആസ്ഥാനമായ അലാസ്‌ക തീരത്ത് വൻ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവ്വേ അറിയിച്ചു. അലാസ്‌കയിലെ ദ്വീപ് നഗരമായ സാൻഡ് പോയിന്റിൽ നിന്ന് 87 കിലോമീറ്റർ അകലെ കടലിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
ശക്തമായ ഭൂചലനത്തെത്തുടർന്ന് അലാസ്‌കയുടെ തീരദേശഭാഗങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകിയെങ്കിലും പിന്നീട് പിൻവലിച്ചു. സുനാമി മുന്നറിയിപ്പ് നൽകിയിരുന്ന പ്രദേശങ്ങളിലെ താമസക്കാരോട് ജാഗ്രത പാലിക്കാനും സുരക്ഷാ നിർദേശങ്ങൾ പാലിക്കാനും അധികൃതർ ആവശ്യപ്പെട്ടിരുന്നു. ഭൂചലനത്തിന് പിന്നാലെ തെക്കൻ അലാസ്‌കയ്ക്കും സമീപഭാഗങ്ങളിലുമാണ് സുനാമി മുന്നറിയിപ്പ് നൽകിയത്. ഭൂചലനം ഉണ്ടായതിനെ തുടർന്ന് ദക്ഷിണ അലാസ്‌കയ്ക്കും അലാസ്‌ക ഉപദ്വീപിലും സുനാമി മുന്നറിയിപ്പ് നൽകിയതായി യുഎസ് ജിയോളജിക്കൽ സർവേ സ്ഥിരീകരിച്ചു
ഭൂകമ്പ സാധ്യതയേറിയ പസഫിക് ‘റിങ് ഓഫ് ഫയറി’ന്റെ ഭാഗമാണ് അലാസ്‌ക.യുഎസിലെ ഭൂചനങ്ങളിൽ 17.5 ശതമാനവും റിപ്പോർട്ട് ചെയ്യുന്നത് അലാസ്‌കയിലാണ്.
Discussion about this post