കർക്കിടകമാസം ആരംഭിച്ചതിന് പിന്നാലെ സംസ്ഥാനത്ത് തോരാമഴ. അതിതീവ്രമഴയാണ് കേരളത്തിന്റെ പലഭാഗത്തും അനുഭവപ്പെടുന്നത്. രാത്രി 12 മണിക്ക് ശേഷം കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ച മുന്നറിയിപ്പിൽ 4 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്. ജില്ലകളിലാണ് രാത്രി റെഡ് അലർട്ട് പ്രഖ്യാപിച്ചത്.
ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. വ്യാഴാഴ്ച നിലവിൽ ഒരു ജില്ലയിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അതിതീവ്ര മഴ തന്നെയാകും വിവിധ ജില്ലകളിലെന്ന സൂചനയാണ് കാലാവസ്ഥ വകുപ്പ് നൽകുന്നത്. പ്രത്യേകിച്ചു കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ. ഈ ജില്ലകളിൽ വ്യാഴാഴ്ചത്തേക്ക് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
അതേസമയം അഞ്ച് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്. കോഴിക്കോട്, വയനാട്, കാസര്‍കോട്, കണ്ണൂര്‍, തൃശൂര്‍ ജില്ലകളിലാണ് ഇന്ന് അവധി. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ലെന്ന് കളക്ടര്‍മാര്‍ അറിയിച്ചു.
Discussion about this post