പോപ്പുലർ ഫ്രണ്ട് നിരോധനം; എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറിയെ ചോദ്യം ചെയ്യുന്നു

Published by
Brave India Desk

എറണാകുളം: രാജ്യവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ പോപ്പുലർ ഫ്രണ്ടിനെതിരെതിരായ കേസിൽ എസ്ഡിപിഐ നേതാവിനെ  എൻഐഎ ചോദ്യം ചെയ്യുന്നു. എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറക്കലിനെയാണ് എൻഐഎ ചോദ്യം ചെയ്യുന്നത്. അറസ്റ്റിലായ എസ്ഡിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവുമായ ഉസ്മാനുമായി റോയ്ക്ക് അടുത്ത ബന്ധമുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇയാളെ ചോദ്യം ചെയ്യുന്നത്.

രാവിലെ 10 മണിയോടെയാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്. കൊച്ചിയിലെ എൻഐഎ ആസ്ഥാനത്ത് ഹാജരാകാൻ ആവശ്യപ്പെട്ട് റോയ് അറക്കലിന് നോട്ടീസ് നൽകിയിരുന്നു. ഇത് പ്രകാരം എത്തിയതായിരുന്നു റോയ്.

എസ്ഡിപിഐയുടെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നത് ഉസ്മാനാണ്. ഉസ്മാനെ അറസ്റ്റ് ചെയ്ത് നടത്തിയ അന്വേഷണത്തിൽ റോയുമായുള്ള അടുപ്പം വ്യക്തമായി. ഈ അടുപ്പം മുതലെടുത്ത് റോയ് സാമ്പത്തിക ഇടപാടുകളിൽ പങ്കുകൊണ്ടിട്ടുണ്ടെന്നാണ് നിഗമനം. ഇക്കാര്യത്തിൽ വിശദമായ പരിശോധനയ്ക്ക് വേണ്ടിയാണ് ചോദ്യം ചെയ്യുന്നത്.

അതേസമയം പോപ്പുലർ ഫ്രണ്ട് വിട്ട് എസ്ഡിപിഐയിലേക്ക് ചേക്കേറിയവരെ എൻഐഎ വിശദമായി നിരീക്ഷിച്ചുവരികയാണ്. വരും ദിവസങ്ങളിൽ ഇവരെ ചോദ്യം ചെയ്യാനാണ് നീക്കം. നേരത്തെ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി അജ്മൽ ഇസ്മായിലിനെ ചോദ്യം ചെയ്തിരുന്നു.

Share
Leave a Comment

Recent News