തിരുവനന്തപുരം: നവാഗത സംഗീത സംവിധായകൻ ജിബിൻ ശ്യാം ശാർങ്ഗധരന്റെ രണ്ടാമത്തെ ഗാനം പുറത്ത്. ശിവരാത്രി ദിനത്തിൽ യാഗ്‌ന ശ്രീ എന്ന യുട്യൂബ് ചാനലിലൂടെയായിരുന്നു ഭക്തിസാന്ദ്രമായ ശ്രീ ശെെല നാഥനെന്ന ഗാനം പുറത്തിറക്കിയത്.
ശ്യാമിന്റെ പിതാവും പെരുമ്പാവൂർ-കടയിരുപ്പ് ഗവണ്മെന്റ് സ്‌കൂളിലെ മുൻ പ്രധാന അദ്ധ്യാപകനുമായ ഈ വി ശാർങ്ഗധാരനാണ് ഗാനത്തിന്റെ രചിയിതാവ്.
കടയിരുപ്പ് കാരിക്കോട് ഭാഗവാനെ ധ്യാനിച്ചു രചിച്ച ഈ കൃതി ഒരു സന്ധ്യാ നാമ രൂപേണയാണ് ഒരുക്കിയിട്ടുള്ളത്. പോക്കുവെയിൽ എന്ന ഒരു കവിതാസമാഹാരവും ഈ വി ശാർങ്ഗധാരൻ രചിച്ചിട്ടുണ്ട്. അനവധി സ്റ്റേജ് ഷോകളിലും പിന്നണി സിനിമാ ഗാന രംഗത്തും അസാമാന്യ ആലാപന ശൈലി കൊണ്ട് ശ്രദ്ധേയയായ രേഷ്മ രാഘവേന്ദ്രയാണ് ഗാനം ആലപിച്ചിരിക്കുന്നത്. മോഹൻലാൽ ചിത്രമായ ‘മരക്കാർ – അറബിക്കടലിന്റെ സിംഹത്തിലെ ലെ ‘മായേ എൻ തായേ’ എന്ന രേഷ്മയുടെ ഗാനം ശ്രദ്ധേയമാണ്. മറ്റു മലയാളസിനിമകളിലും അന്യഭാഷാ ചിത്രങ്ങളിലും രേഷ്മയുടെ ഗാനങ്ങൾ അണിയറയിൽ ഒരുങ്ങുന്നു.
വിദ്യാശങ്കരം എന്ന സ്ഥാപനത്തിലെ നൃത്ത അധ്യാപികയായ വിദ്യ ജയശങ്കർ ആണ് ഇതിന്റെ ജതിയും നൃത്തസംവിധാനവും ചെയ്തിരിക്കുന്നത്. വളരെ ചെറുപ്പത്തിൽ തന്നെ നൃത്തം അഭ്യസിച്ചു വരുന്ന വിദ്യക്ക് ചിത്രീകരണവേളയിൽ കുടുംബാങ്ങളുടെ പിന്തുണ വളരെ അധികം സഹായമായി.
ശിവ പാർവതി മാരായി വേഷമിട്ട മീനാക്ഷി സുരേഷിനും മാളവിക ശിവദാസിനും ചമയങ്ങളും വസ്ത്രവിധാനങ്ങളും ഒരുക്കിയിരിക്കുന്നത് സജീവൻ ഗോകുലം ആണ്. ലാൽജി, വിപിൻ എന്നിവരുടെ ക്യാമറക്ക് വിഎഫ്എക്‌സ് ദൃശ്യഭംഗി പകർന്നത് ശ്രീരാജ് രാജൻ ആണ്. ഒരു പാട് സിനിമകൾക്ക് തോട്ട് പോയിന്റ് എന്ന അദ്ദേഹത്തിന്റെ സ്ഥാപനം കലാമികവ് കാഴ്ചവച്ചിട്ടുണ്ട്. അത് ഇപ്പോൾ സ്ഫടികം 4കെ വരെ എത്തി നിൽക്കുന്നു.
തൃപ്പൂണിത്തുറ അമ്മ റെക്കോർഡിങ് സ്റ്റുഡിയോ കോതമംഗലം മായ സ്റ്റുഡിയോ, ദീപക് എസ്ആർ പ്രൊഡക്ഷൻസ് എന്നീ സ്റ്റുഡിയോകളിലാണ് ഈ ആൽബം പൂർത്തീകരിക്കപ്പെട്ടിരിക്കുന്നത്. വിബിൻ വിശ്വന്റെ ശബ്ദമിശ്രണം ഗാനത്തിന് മികവേകുന്നു.
സ്വരതീർത്ഥം, ശ്രീ ഭഗവതി എന്നീ ശ്രദ്ധേയവും മനോഹരമായ ഭക്തിഗാനങ്ങൾക്ക് പുറമെ ‘സമം’ എന്ന ഒരു ഹ്രസ്വ ചിത്രവും യാഗ്‌ന ശ്രീ – The musical Nectar എന്ന യൂട്യൂബ് ചാനലിൽ പുറത്തിറങ്ങുന്നു. ശ്യാമെന്ന പ്രതിഭയുടെ പുതിയ പ്രൊജക്ടുകൾ അധികം വൈകാതെ തന്നെ പ്രതീക്ഷിക്കാം
Discussion about this post