ഫോളോവേഴ്‌സിനെ കൂട്ടാൻ ഷാപ്പിലിരുന്ന് കള്ള് കുടിക്കുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു; യുവതിയെ എക്‌സൈസ് അറസ്റ്റ് ചെയ്തു

Published by
Brave India Desk

തൃശൂർ : ഷാപ്പിലിരുന്ന് കള്ള് കുടിക്കുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച യുവതി അറസ്റ്റിൽ. തൃശൂരിലാണ് സംഭവം. യുവതിയെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. ചേർപ്പ് സ്വദേശിനിയായ അഞ്ജനയാണ് അറസ്റ്റിലായത്. തൃശൂർ കുണ്ടോളിക്കടവ് കള്ള് ഷാപ്പിൽ നിന്ന് കള്ള് കുടിക്കുന്ന വീഡിയോയാണ് യുവതി ഇൻസ്റ്റഗ്രാമിൽ പ്രചരിപ്പിച്ചത്.

മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ സമൂഹ മാദ്ധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ചുവെന്നാണ് കുറ്റം. എന്നാൽ ഇൻസ്റ്റാഗ്രാമിൽ റീച്ചും ഫോളോവേഴ്‌സിനെയും വർദ്ധിപ്പിക്കുന്നതിനായാണ് വീഡിയോ പ്രചരിപ്പിച്ചതെന്ന് എക്‌സൈസ് പറയുന്നു. ഇതേ തുടർന്നാണ് അറസ്റ്റ് ചെയ്തത്.

Share
Leave a Comment

Recent News