ഭോപ്പാൽ : ആഫ്രിക്കൻ രാജ്യമായ നമീബിയയിൽ നിന്ന് രാജ്യത്തെത്തിച്ച ചീറ്റപ്പുലി ചത്തു. എഴുപത് വർഷങ്ങൾക്ക് ശേഷം രാജ്യത്തെത്തിച്ച ചീറ്റപ്പുലികളിൽ ഒന്നാണ് ചത്തത്. മദ്ധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിലെത്തിക്കുന്നതിന് മുൻപ് പുലിക്ക് വൃക്കയിൽ അണുബാധയുണ്ടെന്ന് കണ്ടെത്തിയിരുന്നു.
അഞ്ച് വയസുളള സാഷയാണ് ചത്തത്. രാജ്യത്തെത്തിച്ച എട്ട് ചീറ്റപ്പുലികളിൽ മൂത്തതായിരുന്നു സാഷ. ജനുവരി 23 ന് രോഗലക്ഷങ്ങൾ പ്രകടമായിത്തുടങ്ങിയിരുന്നു. തുടർന്ന് പുലിയെ ക്വാറന്റൈൻ എൻക്ലോസിലേക്ക് പ്രവേശിപ്പിച്ചിരുന്നു. വിദഗ്ധ ചികിത്സ നൽകിയെങ്കിലും ആരോഗ്യനില വഷളാവുകയായിരുന്നു.
Leave a Comment