പുരുഷ ക്രിക്കറ്റിൽ ആദ്യമായി ഇരട്ട സെഞ്ച്വറി നേടിയ സച്ചിന്റെ ആ മത്സരം നിങ്ങൾ കണ്ടിട്ടുണ്ടോ? ധോണി 2011 ൽ നേടിയ വിജയ സിക്സ് നിങ്ങൾ ലൈവ് കണ്ടതാണോ? അങ്ങനെ ക്രിക്കറ്റിൽ എന്നെന്നും ഓർത്തുവെക്കാൻ തക്ക എത്ര മത്സരങ്ങൾ നിങ്ങൾ ലൈവായി കണ്ടിട്ടുണ്ട്? ലൈവ് കാണുമ്പോൾ കിട്ടുന്ന ആവേശം ഹൈലൈറ്റ്‌സ് കണ്ടാൽ കിട്ടില്ല എന്ന് പറയാറുണ്ട്.
എന്നാൽ റെക്കോഡ് എന്നൊന്നും പറയാൻ പറ്റില്ലെങ്കിലും ഇനി ഒരിക്കലും കാണാൻ സാധിക്കാത്ത ഒരു കാഴ്ച ക്രിക്കറ്റ് ലോകം കണ്ട ഒരു സംഭവം ഉണ്ടായിട്ടുണ്ട്. അതായത് ഒരു അപൂർവ്വ കൗതുക കാഴ്ച എന്ന് നിസംശയം പറയാൻ സാധിക്കും. കേപ്ടൗണിൽ ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും തമ്മിൽ ഒരു ടെസ്റ്റ് മത്സരം നടക്കുന്നു. ആ മത്സരം നടന്ന 11/11/11 ന് 11:11 മണിക്ക് സൗത്ത് ആഫ്രിക്കക്ക് വിജയിക്കാൻ 111 റൺസ് വേണമായിരുന്നു. കൗതുകത്തിനായി അമ്പയർ ഇയാൻ ഗൗൾഡും ഗാലറിയും ആവേശത്തിനൊപ്പം പങ്കുചേർന്നു. ഗാലറിയിൽ ഉള്ള ആളുകൾ അടക്കം ഒന്നിലെ കളികളുടെ ഭാഗമായി ഒറ്റ കാലിൽ നിന്നാണ് ആ നിമിഷത്തിന്റെ ഭാഗമായത് .
കണക്കിലെ കളികളും മത്സരത്തിൽ എടുക്കാനുള്ള റൺസും എല്ലാം ഒരുമിച്ച് ചേരുക എന്ന് പറഞ്ഞാൽ അത് ഒകെ ശരിക്കും ഒരു കൗതുകം തന്നെ ആണെന്ന് പറയാം. എന്തായാലും മത്സരത്തിൽ ഓസ്‌ട്രേലിയെ 8 വിക്കറ്റിന് തകർത്തെറിഞ്ഞ് സൗത്താഫ്രിക്ക ജയം സ്വന്തമാക്കി.
Discussion about this post