വാഷിംഗ്ടൺ: ഇന്ത്യയിലെ സൈബർ നിയമങ്ങൾ ശക്തമാണെന്ന് ട്വിറ്റർ ഉടമ ഇലോൺ മസ്‌ക്, പ്രധാനമന്ത്രിയെ അവഹേളിക്കുന്ന രീതിയിലുള്ള ബിബിസി ഡോക്യുമെന്ററി വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങൾ നീക്കിയത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി,
ഇന്ത്യയിൽ സൈബർ നിയമങ്ങൾ കർക്കശമാണ്. രാജ്യത്തിന്റെ നിയമങ്ങൾ മറികടക്കാൻ ഞങ്ങൾക്കാകില്ല. ജീവനക്കാർ ജയിലിൽ പോകണോ,നിയമങ്ങൾ അനുസരിക്കണോ എന്നതിലൊന്നു തിരഞ്ഞെടുക്കേണ്ടി വന്നാൽ, നിയമം പാലിക്കാനാണു തീരുമാനിക്കുകയെന്ന് മസ്‌ക് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം മുതൽ ഇലോൺ മസ്‌ക് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്വിറ്ററിൽ ഫോളോ ചെയ്യാൻ ആരംഭിച്ചിരുന്നു. മസ്‌കിന്റെ പ്രവർത്തനങ്ങൾ അപ്ഡേറ്റ് ചെയ്യുന്ന ചെയ്യുന്ന ട്വിറ്റർ അക്കൗണ്ടായ ‘ഇലോൺ അലേർട്ട്സ്’ ഫോളോ പട്ടിക പുറത്തുവിട്ടതോടെയാണ് വാർത്ത സോഷ്യൽ മീഡിയയിൽ വൈറലായത്.134.3 മില്യൻ ഫോളോവർമാരുള്ള മസ്‌ക് 194 പേരെയാണ് ട്വിറ്ററിൽ പിന്തുടരുന്നത്. ഇതിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, മുൻ യു.എസ് പ്രസിഡന്റ് ബരാക് ഒബാമ എന്നിവരും ഉൾപ്പെടും.
Leave a Comment