കീവ്; യുക്രെയ്ൻ സൈനികർക്ക് പ്രത്യാക്രമണം നടത്താൻ സമയം വേണമെന്ന് പ്രസിഡന്റ് വ്‌ലാഡിമർ സെലൻസ്‌കി. ഏകദേശം 14 മാസങ്ങൾക്കു മുമ്പാണ് റഷ്യൻ-യുക്രെയ്ൻ യുദ്ധം ആരംഭിച്ചത്. യുക്രെയ്‌നിൽ നിന്നും റഷ്യൻ സൈന്യത്തെ തുരത്താൻ വേണ്ടി സൈന്യത്തിന് തയ്യാറെടുക്കാനാണ് സെലെൻസ്‌കി സമയം വേണമെന്ന് ആവശ്യപ്പെട്ടത്.
ഇപ്പോൾ വീണ്ടും ആക്രമണം ആരംഭിച്ചാൽ കൂടുതൽ പേരുടെ ജീവൻ ഇല്ലാതെയാകുമെന്നും അത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞു. യുക്രെയ്‌നിന് പുതിയ തരത്തിലുള്ള ആയുധങ്ങൾ ലഭിക്കുകയും സൈനികർക്ക് പരിശീലനം ലഭിക്കുകയും ചെയ്തത് പ്രത്യാക്രമണം ഉടൻ ഉണ്ടാകുമെന്ന പ്രതീതി ഉണ്ടാക്കിയിരുന്നു.
കഴിഞ്ഞ ആഴ്ച ക്രെംലിനിൽ ഉണ്ടായ ഡ്രോൺ ആക്രമണത്തിൽ കീവിനെതിരെ റഷ്യ ആരോപണമുയർത്തിയിരുന്നു. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിനെ വധിക്കാനായാണ് ഡ്രോൺ ആക്രമണം നടത്തിയതെന്നായിരുന്നു ആരോപണം. എന്നാൽ സെലെൻസ്‌കി ഈ ആരോപണം നിഷേധിക്കുകയായിരുന്നു.
Leave a Comment