അപകീർത്തി പരാമർശം; എം.വി ഗോവിന്ദനെതിരെ മാനനഷ്ടത്തിന് കേസ് കൊടുത്ത് കെ. സുധാകരൻ

Published by
Brave India Desk

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെ മാനനഷ്ടത്തിന് കേസ് കൊടുത്ത് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട പീഡനക്കേസിൽ ഗോവിന്ദൻ നടത്തിയ പരാമർശത്തിലാണ് സുധാകരൻ പരാതി നൽകിയിരിക്കുന്നത്. സംഭവത്തെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്ന് പരാതി നൽകിയതിന് പിന്നാലെ സുധാകരൻ പ്രതികരിച്ചു.

എറണാകുളം സിജെഎം കോടതിയിലാണ് പരാതി നൽകിയിരിക്കുന്നത്. സുധാകരൻ കോടതിയിൽ നേരിട്ടെത്തി പരാതി കൈമാറുകയായിരുന്നു. കണ്ണൂർ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പിപി ദിവ്യ, ദേശാഭിമാനി ദിനപ്പത്രം എന്നിവരെ കക്ഷിയാക്കിയാണ് മാനനഷ്ട കേസ് സമർപ്പിച്ചിരിക്കുന്നത്. വിഷയം കോടതി ബുധനാഴ്ച പരിഗണിക്കും.

മോൻസൻ മാവുങ്കൽ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കുമ്പോൾ സുധാകരൻ സ്ഥലത്ത് ഉണ്ടായിരുന്നുവെന്നായിരുന്നു ഗോവിന്ദന്റെ പരാമർശം. ഇതിനെതിരെ നേരത്തെ തന്നെ സുധാകരൻ രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ കോടതിയിൽ കേസ് കൊടുത്തിരിക്കുന്നത്.

സമൂഹത്തിൽ ഇതിൽ കൂടുതലായി തന്നെ അപമാനിക്കാനില്ലെന്ന് കേസ് കൊടുത്തതിന് പിന്നാലെ സുധാകരൻ പറഞ്ഞു. താൻ ഒരിക്കലും കേൾക്കാൻ ആഗ്രഹിക്കാത്ത ആരോപണമാണ് ഇത്. തനിക്ക് ഇതേ പറ്റി ഒന്നും അറിയില്ല. ക്രിമിനൽ അപകീർത്തി കേസ് ആയതിനാലാണ് നേരിട്ട് കോടതിയിൽ ഹാജരായത് എന്നും സുധാകരൻ വ്യക്തമാക്കി.

Share
Leave a Comment

Recent News