പാലക്കാട്: തിരുവാഴിയോട് ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. ബസ് ഡ്രൈവർ ഉൾപ്പടെ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. കല്ലട ട്രാവൽസിന്റെ ബസാണ് മറിഞ്ഞത്. ബസിൽ കുടുങ്ങിക്കിടന്ന മുഴുവൻ പേരെയും പുറത്തെത്തിച്ചു. 20 മിനിറ്റോളം എടുത്താണ് മുഴുവൻ പേരെയും പുറത്തെത്തിച്ചത്. ബസിന് അടിയിൽപ്പെട്ട രണ്ടുപേർ മരണപ്പെട്ടതായി വിവരങ്ങളുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചു.
Leave a Comment