ന്യൂയോർക്ക്: അമേരിക്കയിലെ മെയ്നിൽ തോക്കുധാരിയായ അജ്ഞാതൻ ആൾക്കൂട്ടത്തിന് നേരെ വെടിയുതിർത്തു. വെടിവെപ്പിൽ 22 പേർ കൊല്ലപ്പെട്ടതായും നിരവധി പേർക്ക് പരിക്കേറ്റതായും അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മെയ്നിലെ വിനോദ കേന്ദ്രത്തിലാണ് അക്രമി ആദ്യം കടന്നു കയറി വെടിയുതിർത്തത്. തുടർന്ന് ബാറിലും വാൾമാർട്ട് വിതരണ കേന്ദ്രത്തിലും വെടിവെപ്പ് നടന്നു. വെടിവെപ്പിന് ശേഷം സെമി ഓട്ടോമാറ്റിക് തോക്കുമായി കടന്നു കളഞ്ഞ അക്രമിക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.
അക്രമിയെ ഇനിയും പിടികൂടാനാകാത്ത സാഹചര്യത്തിൽ അധികൃതർ ലൂട്ടണിൽ അടിയന്തിര ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. പൊതുജനങ്ങളോട് വീടുകളിൽ തന്നെ തുടരാൻ അധികൃതർ ആവശ്യപ്പെട്ടിരിക്കുകയാണ്. തോക്കുമായി അക്രമി രക്ഷപ്പെട്ടത് സാഹചര്യത്തിന്റെ ഭീകരത വർദ്ധിപ്പിക്കുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
Leave a Comment