കൊച്ചി: കേരളത്തിലെ ആദ്യ മെട്രൊ റെയിലിനായുളള കോച്ചുകള്‍ ഇന്നുരാത്രി കൊച്ചിയിലെത്തും. ആന്ധ്രാപ്രദേശിലെ അല്‍സ്റ്റോം പ്ലാന്റില്‍ നിന്നും ഈ മാസം രണ്ടിനാണ് കോച്ചുകള്‍ കേരളം ഏറ്റുവാങ്ങിയത്. തുടര്‍ന്ന് പ്രത്യേക ട്രെയ്ലറുകളിലാണ് കോച്ചുകളുടെ യാത്ര തുടങ്ങിയതും. ഇന്നു രാത്രി പന്ത്രണ്ടോടെ മുട്ടം മെട്രൊ യാഡില്‍ കോച്ചുകള്‍ എത്തിച്ചേരുമെന്നാണ് വിവരം.
കോച്ചുകള്‍ക്കൊപ്പം, ട്രെയ്ലറില് നിന്നും പുറത്തിറക്കാനുളള യന്ത്രങ്ങള്‍, തൊഴിലാളികള്‍ എന്നിവയും ഇന്നെത്തിച്ചേരുന്നുണ്ട്. നാളെ പാളത്തില്‍ ഇറക്കി വെക്കുന്ന കോച്ചുകള്‍ പാക്കിങ് മാറ്റി ഇന്സ്പെക്ഷന് ലൈനില്‍ പരിശോധനകള്‍ക്ക് വിധേയമാക്കും. തുടര്‍ന്നാണ് കോച്ചുകള്‍ കൂട്ടിയോജിപ്പിച്ച് ട്രെയിനാക്കുന്നത്.
തുടര്‍ന്ന് പത്തുദിവസത്തിനുശേഷം മാത്രമെ ട്രെയിന്‍ ടെസ്റ്റ് ട്രാക്കിലേക്ക് മാറ്റു. 900 മീറ്റര്‍ നീളമുളള ട്രാക്കില്‍ ഈ മാസം 23നാണ്് കൊച്ചി മെട്രൊ കോച്ചുകളുടെ പരീക്ഷണ ഓട്ടം മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യുന്നത്.
Discussion about this post