നാട്ടുകാരുമായി വഴക്ക്; അമ്മയെ മർദ്ദിച്ച് കൊന്ന് മകൻ

Published by
Brave India Desk

ആലപ്പുഴ: കായംകുളത്ത് മകൻ അമ്മയെ മർദ്ദിച്ച് കൊലപ്പെടുത്തി. പുതുപ്പള്ളി സ്വദേശിനി ശാന്തമ്മ (77) ആണ് മരിച്ചത്. സംഭവത്തിൽ പ്രതിയായ ഇളയ മകൻ ബ്രഹ്‌മദേവനെ പോലീസ് അറസ്റ്റ് ചെയ്തു.

രാവിലെയോടെയായിരുന്നു സംഭവം. അയൽക്കാരുമായി വഴക്കിട്ടതിനെ തുടർന്നായിരുന്നു മർദ്ദനം. ശാന്തമ്മയുടെ വീടിന് സമീപത്തെ അമ്പലത്തിൽ ഉത്സവമായിരുന്നു. ഇവിടെ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടെ ശാന്തമ്മ നാട്ടുകാരിൽ ചിലരുമായി തർക്കമുണ്ടായി. ഇതേ തുടർന്ന് ബ്രഹ്‌മദേവൻ അമ്മയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി.

വീട്ടിലെത്തിയ ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടായി. ഇതിന് പിന്നാലെ അമ്മയെ മർദ്ദിക്കുകയായിരുന്നു. ഇതിനിടെ ശാന്തമ്മയുടെ അടിവയറ്റിൽ ശക്തമായ അടിയേറ്റു. ഈ അടിയാണ് മരണത്തിന് കാരണമായത്. സംഭവ സ്ഥലത്ത് തന്നെ ശാന്തമ്മ മരിച്ചു.

ഉടനെ തന്നെ നാട്ടുകാർ വിവരം പോലീസിനെ അറിയിച്ചു. പോലീസ് എത്തി ബ്രഹ്‌മദേവനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ബ്രഹ്‌മദേവനിൽ നിന്നും പോലീസ് മൊഴിയെടുക്കുകയാണ്.

Share
Leave a Comment

Recent News