മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജയ് മഞ്ജരേക്കർ കെ.എൽ. രാഹുലിന്റെ സ്ഥിരതയെയും പക്വതയെയും പ്രശംസിച്ചുകൊണ്ട് രംഗത്ത് . മുൻകാലങ്ങളിൽ താരത്തിന് ഉണ്ടായിരുന്ന പോരായ്മകൾ രാഹുൽ വിജയകരമായി പരിഹരിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇംഗ്ലണ്ടിനെതിരായ ലോർഡ്‌സിൽ മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സിൽ രാഹുൽ സെഞ്ച്വറി നേടിയിരുന്നു.
50-ലധികം ടെസ്റ്റുകൾ കളിച്ച രാഹുലിന് ഇപ്പോൾ ആത്മവിശ്വാസം ഉണ്ടെന്നും അതിനാൽ തന്നെ അയാൾക്ക് ക്രീസിൽ ദീർഘനേരം ചിലവഴിക്കാൻ സാധിക്കുന്നുണ്ടെന്നും മഞ്ജരേക്കർ പറഞ്ഞു. പരമ്പരയിൽ ആറ് ഇന്നിംഗ്‌സുകളിൽ നിന്ന് 375 റൺസ് നേടിയ രാഹുലിന്റെ ശരാശരി 62.50 ആയിട്ടാണ് നിൽക്കുന്നത്.
“ഒരു അനലിസ്റ്റ് എന്ന നിലയിലും മുൻ ക്രിക്കറ്റ് കളിക്കാരൻ എന്ന നിലയിലും എനിക്ക് ലഭിച്ച ഏറ്റവും വലിയ സംതൃപ്തി കെ.എൽ. രാഹുലിനെ കാണുമ്പോൾ ആണ്. അദ്ദേഹത്തിന് നന്നായി കളിക്കാൻ അറിയാം എന്നത് നമ്മൾ കണ്ടിട്ടുള്ള കാര്യമാണ്. അതെ, അദ്ദേഹത്തിന്റെ സാങ്കേതികതയിൽ ചില മോശം വശങ്ങളുണ്ടായിരുന്നു, പക്ഷേ അദ്ദേഹം അവയിൽ പ്രവർത്തിക്കുകയും അവ പരിഹരിക്കുകയും ചെയ്തു. കുറവുള്ളത് സ്ഥിരതയായിരുന്നു. ഞങ്ങളുടെ ഒരു ഷോയിൽ, ഞങ്ങൾ അദ്ദേഹത്തിന് തമാശയായി ‘മിസ്റ്റർ. കൺസെൻസിറ്റന്റ് കെ.എൽ. രാഹുൽ’ എന്ന പദവി പോലും നൽകി – പക്ഷേ ആ ടാഗ് യഥാർത്ഥത്തിൽ സ്വന്തമാക്കാൻ അവൻ വളരെയധികം സമയമെടുത്തു,” മുൻ താരം പറഞ്ഞു.
“അദ്ദേഹം ഇപ്പോൾ ഇന്ത്യയ്ക്കായി 50-ലധികം ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്, ഇപ്പോൾ ഞാൻ നോക്കുമ്പോൾ അവനിൽ ബലഹീനതകൾ യോനിം തന്നെ കാണാനാകില്ല. ഇന്ത്യയെ സംബന്ധിച്ച് നിലവിലെ താരത്തിന്റെ ഫോം വലിയ നേട്ടമാണ്.” അദ്ദേഹം പറഞ്ഞു നിർത്തി.
മൂന്നാം ടെസ്റ്റിൽ ഇന്ത്യ തോൽക്കാൻ കാരണമായത് ആദ്യ ഇന്നിംഗിലെ ഋഷഭ് പന്തിന്റെ അപ്രതീക്ഷിത റണ്ണൗട്ട് പുറത്താക്കൽ മൂലമാണെന്നും അയാൾ ക്രീസിൽ കുറച്ച് സമയം കൂടി നിന്നിരുന്നു എങ്കിൽ മത്സരഫലം മറ്റൊന്ന് ആകുമായിരുന്നു എന്നും മഞ്ജരേക്കർ നേരത്ത പറഞ്ഞിരുന്നു.
Discussion about this post