നെടുമ്പാശേരിയിൽ ലഹരികടത്തിന് ശ്രമിച്ച വിദേശ ദമ്പതികളുടെ പക്കൽ നിന്ന് കണ്ടെത്തിയത് കോടിക്കണക്കിന് രൂപയുടെ ലഹരിമരുന്ന്. ബ്രസീലിയൻ ദമ്പതികളുടെ വയറ്റിനുള്ളിൽ നിന്ന് 163 കൊക്കെയ്ൻ ഗുളികകളാണ് പുറത്തെടുത്തത്. 16 കോടി വില വരുന്ന ലഹരിയാണ് ഇവർ ക്യാപ്സ്യൂൾ രൂപത്തിലാക്കി വിഴുങ്ങി കടത്താൻ ശ്രമിച്ചത്. ലൂക്കാസ്, ബ്രൂണ എന്നിവരാണ് ലഹരി ഗുളികകൾ ഇത്തരത്തിൽ കടത്താൻ ശ്രമിച്ചത്. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി.
ശനിയാഴ്ച രാവിലെയാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ വെച്ച് ഇരുവരെയും ഡിആർഐ പിടികൂടിയത്. ഇരുവരുടെ സ്‌കാനിംഗിൽ ക്യാപ്സ്യൂൾ രൂപത്തിലാക്കി ലഹരിമരുന്ന് വിഴുങ്ങിയതായി വ്യക്തമായിരുന്നു. വിമാനത്താവളത്തിൽ എത്തിയതിന് പിന്നാലെ ചില സംശയങ്ങളെ തുടർന്ന് വിശദമായ പരിശോധന നടത്തി. എന്നാൽ ഇവരുടെ പക്കലുണ്ടായിരുന്ന ലഗേജിൽ നിന്നും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെയാണ് സ്‌കാനിംഗ് നടത്താൻ തീരുമാനിച്ചത്.
വിശദമായ പരിശോധനയിൽ വയറ്റിനുള്ളിൽ ക്യാപ്സ്യൂളുകൾ കണ്ടെത്തിയതോടെ ദമ്പതികളെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇത്തരത്തിൽ വിഴുങ്ങുന്ന ക്യാപ്സ്യൂളുകൾ പൊട്ടിയാൽ മരണം വരെ സംഭവിക്കാം
Discussion about this post