സോഷ്യൽമീഡിയയിലെ ഇടപെടലുകൾക്ക് സ്വതന്ത്ര പ്രൊഫൈലുകളെ ഒപ്പം ചേർക്കാൻ നടപടിയുമായി സിപിഎം. ഔദ്യോഗിക സോഷ്യൽമീഡിയ സെൽ നിലവിൽ ഉള്ളപ്പോഴാണ് സിപിഎമ്മിന്റ പുതിയ ഇടപെടൽ. എന്നാൽ എംവി നികേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സെല്ലിൻറെ നിർദ്ദേശങ്ങൾ ഇതുവരെ പാർട്ടി നേതൃത്വം അംഗീകരിച്ചിട്ടില്ല. സംസ്ഥാന സമിതിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാകും സ്വതന്ത്ര പ്രൊഫൈലുകളുടെ പ്രചാരണം.
50 ഓളം ഓൺലൈൻ മാദ്ധ്യമങ്ങളുടെ ശൃംഖല തീർത്ത് സർക്കാർ അനുകൂല പ്രചാരണം അടക്കം പ്രത്യേക ടീം തയ്യാറാക്കിയ പദ്ധതിയോ, നൽകിയ ബജറ്റോ പാർട്ടി അന്തിമ അംഗീകാരത്തിന് എടുത്തിട്ടില്ലെന്നാണ് വിവരം.ഇതെല്ലാം നിലനിൽക്കെയാണ് പതിനായിരം സ്വതന്ത്ര പ്രൊഫൈലുകളെ കണ്ടെത്താനും അവരെ പാർട്ടിയുടെ ആശയ പ്രചാരണത്തിന് ഉപയോഗിക്കാനും പദ്ധതി രൂപീകരിക്കുന്നത്.
Discussion about this post