തിരുവനന്തപുരം: കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേർന്നു. സ്പോർട്ട്സ് കൗൺസിൽ മുൻ അദ്ധ്യക്ഷയും ,കോൺഗ്രസ് നേതാവുമായ പത്മിനി തോമസും ,ഡിസിസിയിലെ മുൻ സെക്രട്ടറി തമ്പാനൂർ സതീഷ് എന്നിവരാണ് ബിജെപിയിൽ ചേർന്നത്. ബിജെപിയുടെ പുതിയതായി ഉദ്ഘാടനം ചെയ്ത തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തിയാണ് നേതാക്കൾ അംഗത്വം സ്വീകരിച്ചത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനൊപ്പമാണ് ഇവർ പാർട്ടി ഓഫീസിലെത്തിയത്. കേന്ദ്രമന്ത്രിയും തിരുവനന്തപുരം എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖറുടെ സാന്നിദ്ധ്യത്തിലായിരുന്നു ബിജെപി പ്രവേശനം.
കോൺഗ്രസ് നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് തമ്പാനൂർ സതീഷ് പദവി രാജിവച്ചത്. അദ്ദേഹത്തെ പാർട്ടിയിലേക്ക് തിരിച്ചു കൊണ്ടുവരുവാൻ നോക്കിയെങ്കിലും ഫലമുണ്ടായില്ല. യുഡിഎഫ് സർക്കാരിന്റെ കാലത്ത് സ്പോർട്സ് കൗൺസിൽ അദ്ധ്യക്ഷയായിരുന്നു പത്മിനി തോമസ്. കഴിഞ്ഞ നിയമ സഭാ തിരഞ്ഞെടുപ്പിൽ പല സീറ്റുകളിലും ഇവർ പരിഗണിക്കപ്പെട്ടിരുന്നു. എന്നാൽ അവർക്ക് വേണ്ട പരിഗണന കിട്ടിയില്ല എന്നുള്ള പരാതിയും ഉയർന്നിരുന്നു.
ഡിസിസിയുടെ മുൻ ഭാരവാഹികളും ബിജെപിയിൽ അംഗത്വം സ്വീകരിച്ചിട്ടുണ്ട്. കോൺഗ്രസ് പാർട്ടിയിൽ നിന്നുള്ള ് നേതാക്കളുടെ കൊഴിഞ്ഞ് പോക്ക് പാർട്ടിക്ക് വൻ തിരിച്ചടിയാവുന്നുണ്ട്.
Discussion about this post