തൊഴിലുറപ്പ് കൂലി വർദ്ധിപ്പിച്ച് കേന്ദ്ര സർക്കാർ ; ഹരിയാന സിക്കിം കഴിഞ്ഞാൽ ഏറ്റവും ഉയർന്ന വേതനം കേരളത്തിലെ തൊഴിലാളികൾക്ക്

Published by
Brave India Desk

ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വേതനം വർദ്ധിപ്പിച്ച് കേന്ദ്രസർക്കാർ ഉത്തരവിട്ടു. ഹരിയാനയിലും സിക്കിമിലുമാണ് ഏറ്റവും ഉയർന്ന വേതനം. ഈ സംസ്ഥാനങ്ങളിൽ 374 രൂപയാണ് ലഭിക്കുക. അരുണാചൽ പ്രദേശിലും നാഗാലാന്റിലും 234 രൂപ ലഭിക്കുക.കേരളത്തിൽ 333 രൂപയായിരുന്നത് 349 രൂപയാക്കി വർദ്ധിപ്പിച്ചിട്ടുണ്ട്. പുതുക്കിയ വേതനം ഏപ്രിൽ ഒന്ന് മുതൽ പ്രാബാല്യത്തിൽ വരും.

 

ആന്ധ്രപ്രദേശ് 300, അസം 249, ബിഹാർ 245, ഛത്തീസ്ഗഡ് 243, ഗോവ 356, ഗുജറാത്ത് 280, ഹിമാചൽ പ്രദേശ് ഷെഡ്യൂൾഡ് ഏരിയ 295, ഹിമാചൽ പ്രദേശ് നോൺ ഹിമാചൽ പ്രദേശ് 236, ജമ്മു കശ്മീർ 259, ലഡാക്ക് 259, ജാർഖണ്ഡ് 245, കർണാടക 349. കേരളം 346, മദ്ധ്യപ്രദേശ് 243, മഹാരാഷ്ട്ര 297, മണിപ്പൂർ 272, മേഘാലയ 254, മിസോറം 266, ഒഡിഷ 254, പഞ്ചാബ് 322, രാജസ്ഥാൻ 266, സിക്കിം 249, സിക്കിമിലെ 3 പഞ്ചായത്തുകളിൽ 374, തമിഴ് നാട് 319, തെലങ്കാന 242, ഉത്തരാഖണ്ഡ് 237, വെസ്റ്റ് ബംഗാൾ 250, ആന്റമാൻ ജില്ല 329, നിക്കോബാർ ജില്ല 347, ദദ്ര നഗർ ഹവേലി 324, ദാമൻ ആന്റ് ദിയു 324, ലക്ഷദ്വീപ് 315, പുതുച്ചേരി 319 എന്നിങ്ങനെയാണ് പുതുക്കിയ വേതന ഘടന.

ഗ്രാമപ്രദേശങ്ങളിൽ ഓരോ കുടുംബത്തിന് പരാമവധി 100 ദിവസം തൊഴിൽ നൽകുന്ന പദ്ധതിയാണ് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. കഴിഞ്ഞ വർഷം മാർച്ചിലാണ് തൊഴിലുറപ്പ് കൂലി അവസാനമായി വർദ്ധിപ്പിച്ചത്. 311 രൂപയിൽ നിന്ന് 333 രൂപയായാണ് കേന്ദ്രം ഉയർത്തിയത്. നിലവിലെ സാമ്പത്തിക വർഷം ആറു കോടി കുടുംബങ്ങൾക്കാണ് പദ്ധതി വഴി തൊഴിൽ ലഭിച്ചത്. ഇതിൽ 35.5 ലക്ഷം കുടുംബങ്ങൾക്ക് 100ദിവസത്തെ തൊഴിലും ലഭിച്ചിരുന്നു.

Share
Leave a Comment

Recent News