തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് വിടാതെ എം സ്വരാജ് ; ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിലേക്ക്

Published by
Brave India Desk

എറണാകുളം : തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച് സിപിഐഎം നേതാവ് എം സ്വരാജ്. തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ ബാബുവിനെതിരായി എം സ്വരാജ് നൽകിയ ഹർജി ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറയിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന കെ ബാബു തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ശബരിമല ശാസ്താവിന്റെ ചിത്രം ഉപയോഗിച്ചു എന്നാണ് എം സ്വരാജിന്റെ ആരോപണം. എന്നാൽ സ്വരാജിന്റെ ആരോപണത്തിന് തെളിവുകൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ഹർജി തള്ളിയിരുന്നു.

ഹൈക്കോടതിയിൽ നിന്നും അനുകൂല വിധി ഉണ്ടാകാത്തതോടെ ആണ് ഇപ്പോൾ എം സ്വരാജ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. കെ ബാബുവിന്റെ വിജയം റദ്ദാക്കണമെന്നാണ് സ്വരാജ് സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്. ഈ കേസുമായി ബന്ധപ്പെട്ട് എം സ്വരാജ് നേരത്തെയും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഹൈക്കോടതിയിൽ കേസ് നടക്കുന്നതിനാൽ സുപ്രീംകോടതി സ്വരാജിന്റെ ഹർജി തള്ളുകയായിരുന്നു.

Share
Leave a Comment

Recent News