ഡേറ്റിംഗിന് പിന്നാലെ 93ാം വയസിൽ അഞ്ചാം വിവാഹം, സ്വയം വാർത്താ താരമായി മാദ്ധ്യമമുതലാളി; ആഘോഷമാക്കി സോഷ്യൽമീഡിയ

Published by
Brave India Desk

ന്യൂയോർക്ക്: മാദ്ധ്യമമുതലാളിയും അമേരിക്കൻ വ്യാവസായ പ്രമുഖനുമായ റൂപർട്ട് മർഡോക്ക് വിവാഹിതനായി. 93 കാരനായ മർഡോക്ക് മോളിക്യൂലാർ ബയോളജിസ്റ്റായ എലീന സുക്കോവ(67)യെയാണ് വിവാഹം കഴിച്ചത്. റൂപർട്ട് മർഡോക്കിന്റെ അഞ്ചാം വിവാഹമാണിത്. മർഡോക്കിന്റെ കാലിഫോർണിയയിലെ മുന്തിരിത്തോട്ടത്തിലും മൊറാഗ എസ്റ്റേറ്റിലുമായിരുന്നു വിവാഹ ചടങ്ങുകൾ. ചിത്രങ്ങൾ പുറത്തുവിട്ടു.ഇരുവരും ഡേറ്റിങ്ങിലാണെന്ന വാർത്ത നേരത്തെ പുറത്തുവന്നിരുന്നു.

1956ൽ ഓസ്ട്രേലിയൻ ഫ്‌ലൈറ്റ് അറ്റൻഡന്റായ പട്രീഷ്യ ബുക്കറെയാണ് റൂപർട്ട് മർഡോക്ക് ആദ്യമായി വിവാഹം കഴിച്ചത്. പിന്നീട് 1960-ൽ ഇരുവരും വിവാഹമോചിതരായി. പിന്നീട് മാദ്ധ്യമപ്രവർത്തകയായ അന്ന ടൊർവിനെ വിവാഹം കഴിച്ചു. 1999-ൽ വിവാഹമോചനം നേടി. പിന്നീട് വെൻഡി ഡെംഗിനെ വിവാഹം കഴിച്ചു. 2013-ൽ ഇവരുമായും വേർ പിരിഞ്ഞു. 2016-ൽ മോഡൽ ജെറി ഹാളിനെയാണ് വിവാഹം കഴിച്ചത്. 2021-ൽ ഈ ബന്ധവും അവസാനിച്ചു. അഞ്ച് വിവാഹങ്ങളിലായി മർഡോക്കിന് ആറ് മക്കളുണ്ട്.

Share
Leave a Comment

Recent News