ടീമിൽ ഇപ്പോൾ ഭാഗം അല്ലെങ്കിലും, ഇന്ത്യൻ ക്രിക്കറ്റിൽ അടുത്ത സച്ചിൻ എന്നൊക്കെ ഒരു കാലത്ത് അറിയപ്പെട്ട പൃഥ്വി ഷാ താൻ ടീമിന്റെ ഭാഗം ആയിരുന്ന സമയത്തെ ഒരു കഥ പറഞ്ഞിരിക്കുകയാണ്. അന്ന് തന്നെ എങ്ങനെയാണ് വിരാട് കോഹ്‌ലി പ്രാങ്ക് ചെയ്തത് എന്നും താൻ സംഭവത്തിൽ എന്ത് മാത്രം പേടിച്ചു എന്നും പറഞ്ഞരിക്കുകയാണ്.
“ഇംഗ്ലണ്ടിനെതിരായ ഒരു മത്സരത്തിനിടെ ഞാൻ ഡ്രസ്സിംഗ് റൂമിൽ ഇരിക്കുക ആയിരുന്നു. ഞാൻ ആഷ് ഭായ് (രവിചന്ദ്രൻ അശ്വിൻ), മുഹമ്മദ് ഷാമി എന്നിവരോടൊപ്പം അവിടെ ഉണ്ടായിരുന്നു” ഷാ ഓർമ്മിച്ചു. “ഞാൻ ആ മത്സരത്തിൽ കളിക്കുന്നില്ലായിരുന്നു. പെട്ടെന്ന് ഞാൻ വാഷ്‌റൂമിലേക്ക് പോയി, അപ്പോൾ വിരാട് ഭായ് വാഷ്‌റൂമിലേക്ക് വന്നു. അയാൾ പെട്ടെന്ന് എന്നെ തുറിച്ചുനോക്കി ചോദിച്ചു. ‘നീ ഇവിടെ എന്താണ് ചെയ്യുന്നത്? ഒരു വിക്കറ്റ് വീണത് നീ കണ്ടില്ലേ?’ എന്നിട്ട് അയാൾ എന്നോട് പോയി പരിശോധിക്കാൻ പറഞ്ഞു.”
തന്റെ കഥ തുടർന്നുകൊണ്ട് ഷാ പറഞ്ഞു, “ഞാൻ മൈതാനത്തേക്ക് ഓടി, പത്ത് മിനിറ്റ് മുമ്പ് തന്നെ ലഞ്ച് വിളിച്ചിരുന്നു എന്ന് പിന്നെയാണ് ഞാൻ അറിഞ്ഞത്. ഞാൻ ഗ്രൗണ്ടിലേക്ക് ഓടിയപ്പോൾ ആരെയും അവിടെ കണ്ടില്ല. ഞാൻ ചെന്ന് വിരാട് ഭായിയോട് ലഞ്ച് സമയം ആണല്ലോ എന്ന് പറഞ്ഞു. അപ്പോൾ വിരാട് ഭായ് പറഞ്ഞു, ലഞ്ചിന് വിളിച്ചിട്ട് കുറച്ചു നേരമായി. ഞാൻ ചുമ്മാ നിന്നെ ഗ്രൗണ്ടിലേക്ക് ഓടിക്കാനായിട്ട് പറഞ്ഞതാണ്” അദ്ദേഹം പറഞ്ഞു.
എന്തായാലും ആഭ്യന്തര ടീമിൽ പോലും അവസരം ഇല്ലാത്ത ഷാ നിലവിൽ ഒരു ടീം മാറ്റത്തിലൂടെ ക്രിക്കറ്റിലേക്ക് വലിയ തിരിച്ചുവരവിനാണ് ഒരുങ്ങുന്നത്.
Discussion about this post