ഇംഗ്ലണ്ട് – ഇന്ത്യ ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് ലോർഡ്‌സിൽ നടക്കുകയാണ്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ഒടുവിൽ വിവരം കിട്ടുമ്പോൾ 196- 4 എന്ന നിലയിൽ നിൽക്കുകയാണ്. ഇന്ത്യക്കായി നിതീഷ് കുമാർ റെഡ്ഢി രണ്ടും ജസ്പ്രീത് ബുംറ രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റ് നേടി നിൽക്കുകയാണ്.
ഇതുവരെയുള്ള ടെസ്റ്റുകളിൽ ഇംഗ്ലണ്ട് പരീക്ഷിച്ച അവരുടെ തരംഗമായ ബാസ്ബോൾ ശൈലിയിൽ ഉള്ള ആക്രമണ ക്രിക്കറ്റ് കളിക്കുന്നതിന് പകരം പരമ്പരാഗത ടെസ്റ്റ് ക്രിക്കറ്റ് ശൈലിയിൽ ഉള്ള ബാറ്റിംഗാണ് ഇംഗ്ലണ്ട് നടത്തിയത് എന്ന് പറയാം. ബൗണ്ടറികൾ ഒകെ വല്ലപ്പോഴും മാത്രം കാണാൻ സാധിക്കുന്ന കാര്യമായപ്പോൾ ഇന്ത്യൻ താരങ്ങൾ ആ അവസരം ഇംഗ്ലീഷ് ബാറ്റ്‌സ്മാൻമാരെ ട്രോളാൻ ഉപയോഗിച്ചു ” ചത്ത കളിയാണ് നടക്കുന്നത്, ഒരു എന്റർടൈൻമെന്റും ഇല്ല” ഇതാണ് നായകൻ ഗിൽ പറഞ്ഞത്.
ഇംഗ്ലണ്ട് സൂപ്പർ താരം റൂട്ട് ക്രീസിൽ നിൽക്കുന്ന സമയത്ത് സിറാജ് പറഞ്ഞ കമന്റ് ആണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്, ” “ബാസ്, ബാസ്, ബാസ് ബോൾ. നിങ്ങൾ ഒന്ന് ബാസ്ബോൾ കളിക്കുക. ഞാൻ ഒന്ന് കാണട്ടെ.”ഇതാണ് സിറാജ് പറഞ്ഞത്. എന്തായാലും ചിരിക്കുക അല്ലാതെ ഇതിന് മറുപടിയൊന്നും റൂട്ട് നൽകിയതും ഇല്ല.
ഓപ്പണർമാർ രണ്ട് പേരെയും നിതീഷ് കുമാർ റെഡ്ഢി ഒരേ ഓവറിൽ മടക്കിയപ്പോൾ ലഞ്ചിന് ശേഷമുള്ള ആദ്യ ഓവറിലെ ആദ്യ പന്തിൽ ജഡേജ മടക്കിയപ്പോൾ മനോഹരമായി പന്തെറിഞ്ഞ് വന്ന ബുംറ ഹരി ബ്രൂക്കിന്റെ കുറ്റിതെറിപ്പിച്ചു. നിലവിൽ 70 റൺ എടുത്ത ജോ റൂട്ടും 16 റൺ എടുത്ത സ്റ്റോക്സുമാണ്’ക്രീസിൽ ഉള്ളത്.
https://twitter.com/i/status/1943320684320452873
Discussion about this post