ടികോപ്പർനിക്കസ് സെന്റിനൽ ഉപഗ്രഹം പകർത്തിയ രാമസേതുവിന്റെ ചിത്രം പുറത്തുവിട്ട് യൂറോപ്യൻ ബഹിരാകാശ ഏജൻസി. ഇന്ത്യയുടെ തെക്കുകിഴക്കൻ തീരത്തുള്ള രാമേശ്വരം ദ്വീപിനും ശ്രീലങ്കയിലെ മാന്നാർ ദ്വീപിനും ഇടയിൽ 48 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന ഈ പാലം ഇന്ത്യയെയും ശ്രീലങ്കയെയും ബന്ധിപ്പിക്കുന്നതാണ്.15ാം നൂറ്റാണ്ട് വരെ ഈ പാലത്തിലൂടെ സഞ്ചരിക്കാനായിരുന്നുവെന്ന് ചരിത്രരേഖകൾ സൂചിപ്പിക്കുന്നു, അതിനുശേഷം വർഷങ്ങളായി കൊടുങ്കാറ്റിനെത്തുടർന്ന് ഇത് ക്രമേണ നശിച്ചുപോവുകയായിരുന്നു.
രാവണൻ അപഹരിച്ചു കൊണ്ടുപോയ സീതാ ദേവിയെ തിരികെ കൊണ്ടുവരുന്നതിനായി ലങ്കയിലേക്ക് പോകുവാൻ ഒരുങ്ങുന്ന രാമനും സൈന്യത്തിനും വേണ്ടി കടലിലൂടെ പണിത പാലമാണിതെന്നാണ് ഹൈന്ദവ വിശ്വാസങ്ങൾ പറയുന്നത്. രാമായണത്തിൽ രാമസേതു എന്ന വാക്ക് ഉപയോഗിച്ചിട്ടുമുണ്ട്. ഈ പാലം വഴിയാണ് രാമനും കൂട്ടരും ലങ്കയിലെത്തി യുദ്ധത്തിലൂടെ രാവണനെ വധിച്ച് സീതെയ തിരികെ കൊണ്ടുവന്നതത്രെ. രാമായണത്തിൽ സേതുബന്ധനം എന്ന ഭാഗത്ത് ഇത് വ്യക്തമാക്കുന്നുമുണ്ട്
Leave a Comment